കള്ള് ചെത്ത് വ്യവസായത്തൊഴിലാളി കൺവൻഷൻ

ജില്ലാ കള്ള് ചെത്ത് വ്യവസായത്തൊഴിലാളി പ്രവർത്തക കൺവൻഷൻ കള്ള് ചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
കള്ള് ചെത്ത് വ്യവസായത്തൊഴിലാളികളുടെ ജില്ലാ പ്രവർത്തക കൺവൻഷൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ദാസൻ സംഘടനാ റിപ്പോർട്ടും ജില്ലാ കൺവീനർ കെ എൻ നാരായണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ പ്രഭാകരൻ, വി സി ശിവദാസൻ, കെ കുമാരൻ, യു അസീസ്, കെ എം കുഞ്ചു, നാരായണൻകുട്ടി, തുളസീദാസ് എന്നിവർ സംസാരിച്ചു. പാലക്കാട് താലൂക്ക് സ്വതന്ത്ര മദ്യവ്യവസായത്തൊഴിലാളി യൂണിയൻ സെക്രട്ടറി പി സുകുമാരൻ സ്വാഗതവും ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ ഭാസ്കരൻ നന്ദിയും പറഞ്ഞു. കോ-–ഓർഡിനേഷൻ ജില്ലാ കൺവീനറായി കെ എൻ നാരായണനെ തെരഞ്ഞെടുത്തു.











0 comments