Deshabhimani

സ‍ൗഹൃദ ഫുട്ബോൾ മത്സരം

print edition ഇന്ത്യക്ക് ന്യൂസിലൻഡ്‌ പരീക്ഷ

newz.

ഇന്ത്യയുടെ മലയാളി താരങ്ങളായ മുഹമ്മദ് സനാൻ (ഇടത്ത്) എം എസ് ജിതിൻ, ബിജോയ് വർഗീസ് 
എന്നിവർ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Nov 12, 2026, 01:30 AM | 1 min read

ഓക്‌ലൻഡ്‌: ഫുട്‌ബോളിലും ഇന്ത്യക്ക്‌ ന്യൂസിലൻഡ്‌ പരീക്ഷണം. ക്രിക്കറ്റ്‌ ടീമിന്‌ പിന്നാലെ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ന്യൂസിലൻഡിൽ കളിക്കാനിറങ്ങുന്നു. രാജ്യാന്തര സ‍ൗഹൃദ മത്സരത്തിൽ ആതിഥേയരുമായി ഓക്‌ലൻഡിലെ ഗോ മീഡിയ സ്‌റ്റേഡിയത്തിൽ ഇന്ന്‌ ഏറ്റുമുട്ടും. ഇന്ത്യൻ സമയം പകൽ 11.40നാണ്‌ കളി. ഫിഫ പ്ലസ്‌ ആപ്പിലും DAZN.comലും തത്സമയം കാണാം.


ആദ്യമായാണ്‌ ഇന്ത്യ ന്യൂസിലൻഡിൽ ഫുട്‌ബോൾ കളിക്കുന്നത്‌. 1981ലും 2018ലും മുഖാമുഖം വന്നെങ്കിലും ഒന്ന്‌ മലേഷ്യയിലും മറ്റൊന്ന്‌ മുംബൈയിലുമായിരുന്നു. ആദ്യത്തേത്‌ സമനിലയായെങ്കിൽ രണ്ടാം കളിയിൽ ന്യൂസിലൻഡ്‌ ജയിച്ചു. ഇക്കഴിഞ്ഞ ലോകകപ്പ്‌ കളിച്ച ടീമുകൾക്കെതിരെ ഇന്ത്യ ഇറങ്ങുന്ന തുടർച്ചയായ നാലാം മത്സരമാണ്‌. നാട്ടിൽ പാനമ, ബ്രസീൽ, ഉറുഗ്വായ്‌ ടീമുകളെ നേരിട്ടു. പിന്നാലെയാണ്‌ ന്യൂസിലൻഡ്‌ പര്യടനം. ലോകറാങ്കിങ്ങിൽ 88–ാം സ്ഥാനത്താണ്‌ ന്യൂസിലൻഡ്. ഇംഗ്ലീഷ്‌ ക്ലബ്‌ നോട്ടിങ്‌ഹാം ഫോറസ്റ്റ്‌ മുന്നേറ്റക്കാരനായ ക്രിസ്‌ വുഡാണ്‌ ക്യാപ്‌റ്റൻ. എല്ലാ നിരയിലും മികച്ച താരങ്ങളാണ്‌. ഡാരൻ ബാസ്‌ലിയാണ്‌ കോച്ച്‌.


ഖാലിദ്‌ ജമീലിന്റെ ഇന്ത്യ ലോകവേദിയിൽ ചുവടുറപ്പിക്കാനുള്ള പരീക്ഷണഘട്ടത്തിലാണ്‌. വമ്പൻ ടീമുകൾക്കെതിരായ തുടർച്ചയായ മത്സരം ആത്മവിശ്വാസവും കരുത്തും വർധിപ്പിക്കുമെന്നാണ്‌ പ്രതീക്ഷ. ലോകറാങ്കിങ്ങിൽ 138–ാം സ്ഥാനത്താണ്. ബിജോയ്‌ വർഗീസ്‌, ആഷിഖ്‌ കുരുണിയൻ, മുഹമ്മദ്‌ സനാൻ, മുഹമ്മദ്‌ സുഹൈൽ, എം എസ്‌ ജിതിൻ എന്നീ മലയാളി താരങ്ങൾ ടീമിലുണ്ട്‌. മുന്നേറ്റക്കരാൻ റയാൻ വില്യംസിലാണ്‌ സർവപ്രതീക്ഷകളും. 15നാണ്‌ ന്യൂസിലൻഡുമായുള്ള രണ്ടാം മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home