print edition ഒറ്റപ്പോരാട്ടം, അതിൽ ഫ്രാൻസ്

2006 ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്‌പെയ്‌നിനെതിരെ മുന്നേറ്റം നടത്തുന്ന ഫ്രാൻസിന്റെ സിനദിൻ സിദാൻ
ഡാലസ്: ലോകകപ്പ് ഫ-ുട്‌ബോൾ സെമിയിൽ ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടുന്പോൾ ഡാലസിൽ തീപാറും. ചൊവ്വ രാത്രി 12.30നാണ് കളി. ലോകകപ്പിൽ ഇക്കുറി കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളാണ്. അതിശക്ത നിരയാണ് -ഫ്രാൻസിന്. യൂറോ ചാന്പ്യൻമാരായ സ്‌പെയ്‌ൻ അപരാജിതരായാണ് മുന്നേറുന്നത്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും സ്‌പാനിഷ് കൗമാര വിസ്‌മയം ലമീൻ യമാലും മുഖാമുഖമെത്തുന്നു.
ലോകകപ്പിൽ ഇതിന്‌മുന്പ് ഒരു തവണ മാത്രമാണ് ഇരു ടീമുകളും പോരടിച്ചത്. 2006ലെ പ്രീ ക്വാർട്ടറിൽ. ഫ്രാൻസ് 3–1ന് ജയിച്ചു. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ വർഷം നേഷൻസ് ലീഗ് സെമിയിൽ. ഗോൾമേളം കണ്ട കളിയിൽ 5–4ന് സ്‌പെയ്‌ൻ ജയിച്ചു. 2024ലെ യൂറോയിൽ 2–1 ജയം. 2021 നേഷൻസ് ലീഗ് ഫൈനലിൽ ഫ്രാൻസ് 2–1 ജയത്തോടെ ജേതാക്കളായി.
ഇക്കുറി ഫ്രാൻസ് എല്ലാ കളിയും ജയിച്ചു. ആറ് കളിയിൽ 16 ഗോളടിച്ചു. വഴങ്ങിയത് ഒരെണ്ണം മാത്രം. സ്‌പെയ്‌ൻ ആദ്യ കളിയിൽ കേപ് വെർദെയോട് ഗോളടിക്കാതെ പിരിഞ്ഞു. ആറ് കളിയിൽ ആകെ 11 ഗോൾ. ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.
എംബാപ്പെ, മിക്കേൽ ഒലീസെ, ഉസ്‌മാൻ ഡെംബെലെ, ദിസിരെ ദുവെ എന്നിവരുൾപ്പെട്ട മുന്നേറ്റമാണ് ഫ്ര-ാൻസിന്റെ ശക്തി. റോഡ്രിയും പെഡ്രിയും നയിക്കുന്ന മധ്യനിരയും പ്രതിരോധവുമാണ് സ്‌പെയ്‌നിന്റെ സ്ഥിരതയ്‌ക്ക് കാരണം.











0 comments