പന്തുരുളാൻ ഇനി മിനിറ്റുകൾ മാത്രം... ഫിഫ ലോകകപ്പ് ഉദ്‌ഘാടന ചടങ്ങുകൾക്ക് തുടക്കം

ലോകകപ്പ് ഉദ്ഘാടനചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിനു പുറത്ത് ആരാധകർ. photo credit: FIFA facebook
മെക്സിക്കോ സിറ്റി : ലോകം ഇനി ഒരു പന്തിന്റെ പിന്നാലെ... ലോകത്തെ ഏറ്റവും ജനപ്രിയ കളിയായ ഫുട്ബോൾ മാമാങ്കത്തിന് തുടക്കമാകുന്നു. ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ പുതിയ പതിപ്പിൽ ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി. രാത്രി 11നാണ് ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പതിനാറ് വർഷം മുമ്പത്തെ മത്സരം അതേപടി ആവർത്തിക്കുകയാണ് ഇന്നും. 2010ലെ ലോകകപ്പിലെ ആദ്യ മത്സരവും മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു.
ആഫ്രിക്കയിൽ വച്ചു നടന്ന ലോകകപ്പിൽ ജൊഹന്നാസ്ബർഗിലെ സോക്കർ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഒരു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ആതിഥേയരെന്ന ആത്മവിശ്വാസത്തിലാണ് മെക്സിക്കോ കളത്തിലിറങ്ങുന്നത്. ആദ്യമത്സരത്തിൽ ആതിഥേയരെ അട്ടിമറിച്ച് അട്ടിമറി വിജയം നേടാനാണ് ആഫ്രിക്കൻ പോരാട്ടവീര്യത്തിന്റെ ശ്രമം. ഒന്നര പതിറ്റാണ്ട് മുമ്പത്തെ കളിയുടെ ഫലം അതേപടി ആവർത്തിക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.










0 comments