സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി

മന്ദഗതിയിലായ വെഞ്ഞാറമൂട് മേൽപ്പാല നിർമാണം
വെഞ്ഞാറമൂട്
വെഞ്ഞാറമൂട് മേൽപ്പാല നിർമാണം അനിശ്ചിതമായി നീളുന്നതോടെ ആശങ്കയില്‍ വ്യാപാരികളും യാത്രക്കാരും. സർവീസ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് പാതിവഴിയിൽ നിലച്ചു. കൂടാതെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കലും നടക്കുന്നില്ല. ഈ പ്രവൃത്തികൾ പൂര്‍ത്തിയാക്കിയാല്‍മാത്രമേ നിർമാണം വേഗത്തിലാക്കാന്‍ കഴിയുകയുള്ളു. മേൽപ്പാല നിർമാണം ഇഴയുന്നതിനാൽ പദ്ധതി പ്രദേശത്തെ വ്യാപാരികളെയും സ്ഥിരംയാത്രക്കാരെയും ദുരിതത്തിലാക്കി. വെഞ്ഞാറമൂട് ബസ്‌സ്റ്റാൻഡ് പരിസരത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള വഴി അടഞ്ഞതോടെ കച്ചവടം പൂർണമായും തകർന്നമട്ടാണ്. പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്. പോത്തൻകോട്, കഴക്കൂട്ടം മേഖലകളിലേക്ക് പോകേണ്ടവര്‍ക്ക് തിയറ്റർ ജങ്‌ഷനില്‍ എത്തിയാലേ ബസ് കിട്ടുകയുള്ളു. സർക്കാർ സംവിധാനങ്ങളുടെ ഏകോപനമില്ലായ്മയാണ് മേൽപ്പാല നിർമാണം ഇഴയാനുള്ള കാരണമെന്ന് വ്യാപാരികള്‍ ആരോപിച്ചു. നിലവിലെ എംഎൽഎയും പ്രശ്ന പരിഹാരത്തിന് ഇടപെടുന്നില്ലായെന്ന് ആക്ഷേപമുണ്ട്. പദ്ധതിയുടെ തുടക്കത്തിൽ കൃത്യമായ ഏകോപനവും ക്രമീകരണങ്ങളും നടപ്പിലാക്കാൻ കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രവര്‍ത്തനങ്ങള്‍ പാളി. വിഷയത്തില്‍ സർക്കാർ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും തീരുമാനം.










0 comments