ആവേശത്തിരയിൽ ഡിവൈഎഫ്‌ഐ ഗോൾവണ്ടി

ഡിവൈഎഫ്ഐ ഗോള്‍വണ്ടി മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഷൂട്ടൗട്ട് മത്സരം മുന്‍ ഫുട്ബോള്‍ താരം അന്‍വര്‍ ടൈറ്റാനിയം ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് ഡിവൈഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗോൾവണ്ടിയുടെ പര്യടനം വെള്ളിയാഴ്‌ച സമാപിക്കും. രാവിലെ എടക്കരയിൽ ആരംഭിച്ച് നിലന്പൂർ, വണ്ടൂർ, മഞ്ചേരി എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി വൈകിട്ടോടെ അരീക്കോട് സമാപിക്കും. സമാപന സമ്മേളനം മുൻ അന്തർദേശീയ താരം യു ഷറഫലി ഉദ്‌ഘാടനംചെയ്യും. വ്യാഴാഴ്‌ച പെരിന്തൽമണ്ണയിൽ ആരംഭിച്ച് കൂട്ടിലങ്ങാടി, മലപ്പുറം കോട്ടപ്പടി, മലപ്പുറം വനിതാ കോളേജ്, കോട്ടക്കൽ, താനൂർ, തിരൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി പൊന്നാനി നിളയോര പാതയിൽ സമാപിച്ചു. പെരിന്തൽമണ്ണയിൽ മുൻ കേരളാ ടീം അംഗം അജ്‌മൽ ഹാജർ, കൂട്ടിലങ്ങാടിയിൽ ഐ ലീഗ് താരം അശ്വിൻ ലാലു, മലപ്പുറം കോട്ടപ്പടിയിൽ ടൈറ്റാനിയം മുൻ ക്യാപ്‌റ്റൻ അൻവർ ടൈറ്റാനിയം, താനൂരിൽ സംസ്ഥാന അണ്ടര്‍ 13 താരം പി പി ഇർഫാൻ, തിരൂരിൽ കെപിഎൽ താരം നസ്‌മൽ എന്നിവർ ഉദ്‌ഘാടനംചെയ്‌തു. മലപ്പുറം വനിതാ കോളേജിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. ഗോൾവണ്ടിയോടൊപ്പം ഷൂട്ടൗട്ട് മത്സരവും ലോകകപ്പ് പ്രവചന മത്സരവും നടക്കുന്നുണ്ട്. പ്രവചന മത്സര വിജയികൾക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകും. ഷൂട്ടൗട്ട് വിജയികൾക്ക് ജേഴ്‌സി സമ്മാനമായി നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി സി ഇല്യാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹമ്മദലി ഷിഹാബ്, ഇ ഷിജിൻ, കെ പി ഉദിത്ത്, ഷാഹിദ്, കെ ശരത്ത്, എം പ്രജീഷ്, സുമിത്ത്, തേജസ് കെ ജയൻ, വിശാഖ് എന്നിവർ ഗോൾവണ്ടിയെ അനുഗമിച്ചു.








0 comments