ad
Deshabhimani

നിയമസംവിധാനത്തിലുള്ള 
വിശ്വാസം ഉറപ്പിക്കുന്ന വിധി

Delhi High Court.jpg
വെബ് ഡെസ്ക്

Published on Jun 12, 2026, 02:47 AM | 1 min read

ന്യൂഡൽഹി: ​തങ്ങൾക്കെതിരായ കേസുകൾ മാധ്യമസ്വാതന്ത്രത്തിനെതിരായ കടന്നാക്രമണമാണെന്ന്‌ ശരിവയ്ക്കുന്നതാണ്‌ ഡൽഹി ഹൈക്കോടതി വിധിയെന്ന്‌ ‘ന്യൂസ്‌ക്ലിക്ക്‌’. കേസുകൾ മാധ്യമവേട്ടയാണെന്ന നിലപാടാണ്‌ തുടക്കംമുതൽ സ്വീകരിച്ചിരുന്നത്‌.

ആ നിലപാടിനെ കോടതിയും ശരിവച്ചു. ജനകീയപ്രക്ഷോഭങ്ങൾ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്‌തെന്ന ‘അപരാധം’ മാത്രമാണ്‌ ന്യൂസ്‌ക്ലിക്ക്‌ ചെയ്‌തത്‌. സ്വതന്ത്രമാധ്യമ പ്രവർത്തനത്തെ സംരക്ഷിക്കുന്നതാണ്‌ ഹൈക്കോടതി വിധി. ‘ഇഡിയുടെ നടപടികൾ ദുരുദ്ദേശപരമാണെന്ന്‌ മാത്രമല്ല; ഹർജിക്കാർ നടത്തിയിരുന്ന സ്വതന്ത്രവും നിഷ്‌പക്ഷവുമായ മാധ്യമപ്രവർത്തനത്തിനെതിരായ കടന്നാക്രമണം കൂടിയാണ്‌. ക്രിമിനൽ ഗ‍ൂഢാലോചന നടന്നെന്ന അടിസ്ഥാനരഹിതമായ ആരോപണം ആവർത്തിക്കുക മാത്രമാണ്‌ ഇഡി ചെയ്‌തത്‌.

അത്‌ സ്ഥാപിക്കാൻ ആവശ്യമായ തെളിവുകളുടെ കണികപോലും ഹാജരാക്കാൻ ഏജൻസിക്ക്‌ കഴിഞ്ഞിട്ടില്ല’ – എന്നാണ്‌ ഹൈക്കോടതി നിരീക്ഷച്ചത്‌. കോടതിവിധിയും നിരീക്ഷണങ്ങളും നിയമസംവിധാനത്തിൽ പ‍ൗരർക്കുള്ള വിശ്വാസത്തെ ഉ‍ൗട്ടിയുറപ്പിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ കൂടെനിന്ന ജീവനക്കാർ, വായനക്കാർ, മാധ്യമപ്രവർത്തകർ, പ‍ൗരർ തുടങ്ങിയവരോട്‌ നന്ദി രേഖപ്പെടുത്തുന്നു. ന്യൂസ്‌ക്ലിക്കിനെതിരായ മറ്റ്‌ നടപടികളും സമാനമായ രീതിയിൽ റദ്ദാക്കപ്പെടുമെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള അവകാശം എല്ലാകാലED, NEWS CLICK വും സംരക്ഷിക്കപ്പെടുമെന്നുമുള്ള പ്രത്യാശയും ന്യൂസ്‌ക്ലിക്ക്‌ പ്രസ്‌താവനയിൽ പങ്കുവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home