Deshabhimani

ട്രെയിനിന്റെ പേരിൽ തമ്മിലടി; കൊടിക്കുന്നിലും പ്രേമചന്ദ്രനും നേർക്കുനേർ

N K Premachandran Kodikkunnil Suresh

എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്

വെബ് ഡെസ്ക്

Published on Oct 21, 2026, 10:37 PM | 1 min read

തിരുവനന്തപുരം: മധുര–ഗുരുവായൂർ എക്സ്പ്രസിൽ ഏർപ്പെടുത്തിയ വിസ്റ്റാഡോം കോച്ചിന്റെ പേരിൽ യുഡിഎഫ് എംപിമാർ തമ്മിൽ പോർവിളി. കോച്ച് കേരളത്തിലെത്തിച്ചത് തങ്ങളുടെ ഇടപെടലാണെന്ന അവകാശവാദവുമായി കൊല്ലം എംപി എൻ കെ പ്രേമചന്ദ്രനും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തി. സോഷ്യൽമീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് ഇരുവരുടെയും പരസ്യപ്രതികരണം.


വിസ്റ്റഡോം കോച്ച് അനുവദിച്ചെന്ന വിവരം കൊടിക്കുന്നിൽ ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെ പ്രേമചന്ദ്രനും കുറിപ്പിട്ടു. ഇതോടെ കൊടിക്കുന്നിലിന്റെ പിഎ അബ്ദുള്ള ആസാദ് എംപി നടത്തിയെന്ന് അവകാശപ്പെടുന്ന ഇടപെടലുകളെക്കുറിച്ചും പ്രേമചന്ദ്രന്റെ വാദങ്ങളെ തള്ളിയും രം​ഗത്തെത്തി.


തുടർന്നാണ് പ്രേമചന്ദ്രൻ മാധ്യമങ്ങളെ കണ്ട് കൊടിക്കുന്നിലിനെതിരെ തുറന്നടിച്ചത്. കൊടിക്കുന്നിലിന്റെ പിഎയുടെ പരാമർശങ്ങൾ തെറ്റാണെന്നും ഒൻപത് വർഷമായി താൻ ഇടപെടൽ നടത്തിയ ഇടപെടൽ ഫലംകണ്ടതുകൊണ്ടാണ് കോച്ച് ലഭിച്ചതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ഉടൻ തന്നെ പ്രേമചന്ദ്രന് മറുപടിയുമായി കൊടിക്കുന്നില്‍ രം​ഗത്തെത്തി. ട്രെയിന്‍ കൊണ്ടുവരാന്‍ പണിയെടുത്തത് താനാണെന്നും ട്രെയിന്‍ വന്നതുകൊണ്ടല്ലേ കോച്ച് വന്നതെന്നും കൊടിക്കുന്നില്‍ ചോദിച്ചു. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.


അതേസമയം കേരളത്തിന്റെ റെയിൽ വികസനത്തിനായി ഇത്രയും കാലമായി ഒരിടപെടലും നടത്താത്തവർ ഒരു കോച്ചിന്റെ പേരിൽ തമ്മിലടിക്കുന്നത് പരിഹാസ്യമാണെന്ന് നിരവധിപേർ സോഷ്യൽമീഡിയയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home