ഫാസ് ടാഗിൽ പണമില്ല
ടോൾപ്ലാസയിൽ കെഎസ്‌ആർടിസി ബസുകൾ കുടുങ്ങി

വടക്കഞ്ചേരി: ഫാസ് ടാഗിൽ പണമില്ലാത്തതിനാൽ പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ കുടുങ്ങുന്നത് പതിവാകുന്നു. ചൊവ്വാഴ്ചമാത്രം ഇരുപതോളം ബുകളാണ് ടോൾ പ്ലാസയിൽ കുടുങ്ങിയത്. തൃശൂർ ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന ബസുകളാണ് ഭൂരിഭാഗവും.
തൃശൂരിൽനിന്ന് പാലക്കാട്ടേക്കുള്ള യാത്രയ്‌ക്കിടെയാണ് ടോൾ പ്ലാസയിൽ കുടുങ്ങിയത്. ടോൾ പ്ലാസയുടെ ബാരിയർ ഉയർത്താത്തതിനെ തുടർന്ന് ബസ് റോഡരികിലേക്ക് മാറ്റിനിർത്തി.
യാത്രക്കാരെ ഇറക്കി പിന്നാലെയെത്തിയ ബസിൽ കയറ്റിവിടാൻ ശ്രമിച്ചെങ്കിലും ആ ബസും കുടുങ്ങി. നാട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് കണ്ടക്ടർമാർ സ്വന്തം അക്കൗണ്ടിൽനിന്ന് ഗൂഗിൾ പേ വഴി റീചാർജ് ചെയ്താണ് യാത്ര തുടർന്നത്. ഇതിനുമുമ്പും നിരവധി തവണ ഇത്തരത്തിൽ ബസുകൾ ടോൾ പ്ലാസയിൽ കുടുങ്ങിയിട്ടുണ്ട്.








0 comments