Deshabhimani

എൽനിനോ ശക്തമാകുന്നു ; യുഎഇയിൽ ചൂടും മഴയും ശരാശരിയേക്കാൾ ഉയർന്നേക്കും

weather uae
വെബ് ഡെസ്ക്

Published on Oct 21, 2026, 10:11 PM | 1 min read

ദുബായ് : വരുംമാസങ്ങളിൽ യുഎഇയിൽ താപനിലയും മഴയും കാലാവസ്ഥാ ശരാശരിയേക്കാൾ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം. നവംബർമുതൽ 2027 മാർച്ചുവരെ എൽനിനോ പ്രതിഭാസം നിലനിൽക്കാൻ 96 ശതമാനം സാധ്യതയുണ്ട്‌. പസഫിക് സമുദ്രത്തിലെ മധ്യ, കിഴക്കൻ ഭൂമധ്യരേഖ മേഖലകളിൽ സമുദ്രോപരിതല താപനില അസാധാരണമായി ഉയരുന്ന പ്രതിഭാസമാണ് എൽനിനോ. ഇത് അന്തരീക്ഷത്തിലെ വായുസഞ്ചാരത്തെയും ആഗോള കാലാവസ്ഥാ രീതികളെയും സ്വാധീനിക്കാം. ഇതിന്റെ ഫലമായി യുഎഇയിലും താപനിലയിലും മഴയുടെ അളവിലും വ്യതിയാനമുണ്ടാകാമെന്നും അധികൃതർ പറഞ്ഞു.


പസഫിക് സമുദ്രത്തിലെ നിനോ 3.4 മേഖലയിൽ സമുദ്രോപരിതല താപനില ദീർഘകാല ശരാശരിയേക്കാൾ 2.3 ഡിഗ്രി ഉയർന്നിട്ടുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ താപനിലയിലെ വർധന കൂടുതൽ ശക്തമായേക്കാം. വ്യതിയാനം മൂന്നു ഡിഗ്രിവരെ എത്താമെന്നും ചില പ്രവചനത്തിലുണ്ട്‌. ശൈത്യകാലത്തും 2027ന്റെ ആദ്യ മാസങ്ങളിലും എൽനിനോയുടെ സ്വാധീനം കൂടുതൽ പ്രകടമായേക്കും. എന്നാൽ, ശക്തമായ മഴയോ വെള്ളപ്പൊക്കമോ ഉറപ്പാണെന്ന് പ്രവചനത്തിൽ പറയുന്നില്ല. പ്രാദേശിക കാലാവസ്ഥാ സംവിധാനങ്ങളെയും അന്തരീക്ഷ സാഹചര്യങ്ങളെയും ആശ്രയിച്ചായിരിക്കും മഴയുടെ തീവ്രതയും ലഭിക്കുന്ന പ്രദേശങ്ങളും. നേരത്തെയുണ്ടായിരുന്ന ലാനിനോ സാഹചര്യങ്ങളിൽനിന്ന് എൽനിനോയിലേക്കുള്ള മാറ്റമാണ് നിലവിലെ കാലാവസ്ഥാ സൂചനകൾ വ്യക്തമാക്കുന്നത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home