107 പദ്ധതി പൂർത്തിയാക്കി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : നഗരത്തിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമായി 160 കോടി ദിർഹം ചെലവിൽ 107-ൽ അധികം പദ്ധതി ഇൗ വർഷം പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി. പാർക്കുകൾ, പൊതുസൗകര്യങ്ങൾ, ബീച്ചുകൾ, ഹരിതമേഖലകൾ എന്നിവയുടെ വികസനവും നഗരസൗന്ദര്യവൽക്കരണവുമാണ് പദ്ധതികളിൽ പ്രധാനമായും ഉൾപ്പെടുന്നത്. നദ് അൽ ഷേബയിലെ ഹേവി ദുബായ് പദ്ധതി, പുതിയ അയൽപക്ക പാർക്കുകൾ, വിദ്യാലയങ്ങൾ, സാമൂഹ്യ കൂട്ടായ-്‌മകൾക്കുള്ള മജ്‌ലിസുകൾ, ദുബായിലെ ഗ്രാമീണ മേഖലകളിലെ വികസനപദ്ധതികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആകെ നിക്ഷേപത്തിന്റെ 36 ശതമാനം പൊതുബീച്ചുകളുടെ വികസനത്തിനും 22 ശതമാനം നഗരസൗന്ദര്യവൽക്കരണത്തിനും കൃഷിമേഖലയ-്‌ക്കുമായാണ് വിനിയോഗിച്ചത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവസരമൊരുക്കാനായി പൊതുസൗകര്യങ്ങളുമായി ബന്ധപ്പെട്ട നൂറിലധികം നിക്ഷേപ അവസരങ്ങളും പദ്ധതികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.








0 comments