Deshabhimani

'ഇൻക്വിലാബ് സിന്ദാബാദ്'; ഏഴ് ദിവസത്തിന് ശേഷം സൗരവും അശുതോഷും ജയിൽമോചിതരായി

Ashutosh Rankey released from Tihar Jail

തീഹാർ ജയിലിന് മുൻപിൽ സിജെപി പ്രവർത്തകരെ അശുതോഷ് റാങ്കെ അഭിവാദ്യം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 21, 2026, 10:04 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തിയതിന്‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ട സിജെപി നേതാക്കളായ സ‍ൗരവ് ദാസും അശുതോഷ് റാങ്കെയും ജയിൽമോചിതരായി. ഏഴ് ദിവസത്തിന് ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്. തീഹാർ ജയിലിന് മുന്നിൽ തടിച്ചുകൂടിയ സിജെപി പ്രവർത്തകരെ ഇരുവരും 'ഇൻക്വിലാബ് സിന്ദാബാദ്' വിളിച്ച് മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്തു.





ബുധനാഴ്ച വൈകുന്നേരമാണ് സൗരവിനും അശുതോഷിനും ജാമ്യം അനുവദിച്ച് സ്പെഷ്യൽ എക്സിക്യൂട്ടീവ് ജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഇരുവരെയും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നുള്ള ഡൽഹി പൊലീസിന്റെ ആവശ്യം തള്ളി.


കഴിഞ്ഞ 13നാണ് ജന്തർമന്തറിൽ പ്രതിഷേധിച്ചതിന് സൗരവിനെയും അശുതോഷിനെയും കസ്റ്റഡിയിലെടുത്തത്. 14ന് കോടതിയിൽ ഹാജരാക്കുകയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിടുകയുമായിരുന്നു. ജുഡീഷ്യൽ കസ്‌റ്റഡി രണ്ടുദിവസം കൂടി എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള അസി. പൊലീസ്‌ കമീഷണർ നീട്ടി. ബുധനാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ജാമ്യം അനുവദിച്ചത്.


ഇരുവര്‍ക്കും ജാമ്യം ലഭിച്ച് പുറത്തുവരുന്നത് വൈകിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് പരതന്ത്രങ്ങള്‍ പയറ്റിയിരുന്നു. ജാമ്യം നിൽക്കാൻ തയ്യാറായ ആളുടെ ചിത്രം പരസ്‌പരം ചേരുന്നില്ലെന്ന മുടന്തൻ ന്യായമടക്കം നിരത്തിയാണ്‌ ഐപിഎസുകാരനായ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റ്‌ കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചത്‌. കൊടുംകുറ്റവാളികളെ കൊണ്ടുവരുന്നതിന്‌ സമാനമായി കൈയിൽ വിലങ്ങ്‌ വെച്ച്‌ കവചിത വാഹനത്തിലാണ്‌ ഇരുവരെയും ഹാജരാക്കിയത്‌. ഉള്ളിൽ നിന്ന്‌ പുറത്തേയ്‌ക്കോ പുറത്തുനിന്ന്‌ അകത്തേയ്‌ക്കോ കാണാൻ കഴിയിയാത്ത ജയിൽ സമാനമായ വാഹനമാണ്‌ യുവാക്കളെ കൊണ്ടുവരാൻ ഉപയോഗിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home