ad
Deshabhimani

രോഗബാധിതര്‍ അഞ്ചായി

ജില്ലയിൽ 
2 പേര്‍ക്കുകൂടി ഷിഗല്ല

Two people confirmed to have Shigella
വെബ് ഡെസ്ക്

Published on Jun 12, 2026, 01:36 AM | 1 min read

മലപ്പുറം

ജില്ലയില്‍ വ്യാഴാഴ്ച രണ്ടുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. തേഞ്ഞിപ്പലം സ്വദേശിക്കും എടവണ്ണ സ്വദേശിക്കുമാണ് രോഗബാധയുണ്ടായത്. ഇതോട ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചായി. താഴേക്കോട് സ്വദേശിയായ അമ്പത്തിയാറുകാരിക്കും പുളിക്കലിലെ രണ്ടുവയസ്സുള്ള കുട്ടിക്കും എടവണ്ണയിലെ ആറുവയസ്സുള്ള കുട്ടിക്കും നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവര്‍ സുഖംപ്രാപിക്കുന്നു. ഈവര്‍ഷം ഒമ്പതുപേര്‍ക്കാണ് ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ചത്. ജില്ലയില്‍ പത്തുവര്‍ഷത്തിനിടെ 74 ഷിഗല്ല കേസുകളാണ് റിപ്പോര്‍ട്ട്ചെയ്തത്. 2016മുതല്‍ 2019വരെ ഒരുകേസുപോലുമുണ്ടായില്ല. 2020ല്‍ അഞ്ച്, 2021ല്‍ 12, 2022ല്‍ 30, 2024ല്‍ 15, 2025ല്‍ 12 കേസുകളുണ്ടായി. 2023ല്‍ രോഗബാധ റിപ്പോര്‍ട്ട്ചെയ്തിട്ടില്ല. 2022ല്‍ മൂന്നുപേരും 2024ല്‍ ഒരാളും മരണത്തിന് കീഴടങ്ങി. മഴയെന്നോ വേനലെന്നോ വ്യത്യാസമില്ലാതെ എല്ലാമാസവും രോഗം പിടിപെടുന്നുണ്ടെന്നാണ് മുന്‍കാല വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യക്തിശുചിത്വമാണ് ഏറ്റവും വലിയ പ്രതിരോധമാര്‍ഗം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home