പകര്‍ച്ചവ്യാധികള്‍ കൂടുന്നു
പനിച്ചൂടില്‍ മലപ്പുറം

മലപ്പുറം
തദ്ദേശസ്ഥാപനങ്ങള്‍ നടത്തേണ്ടുന്ന മഴക്കാലപൂര്‍വ ശുചീകരണം പാളിയതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പനിബാധിതരുള്ളത് ജില്ലയിലാണ്. എട്ടുദിവസത്തിനിടെ 16,216പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. 89പേര്‍ കിടത്തിച്ചികിത്സയ്ക്കും വിധേയമായി. ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈമാസം നാലിന് 2140 പേരാണ് പനിക്ക് ഒപി ചികിത്സതേടിയത്. കഴിഞ്ഞ വെള്ളി –1973, ശനി –1933, ഞായര്‍ –777, തിങ്കള്‍ –2117, ചൊവ്വ –2330, ബുധന്‍ –2451, വ്യാഴം –2495 എന്നിങ്ങനെയാണ് ഒപിയിലെത്തിയവരുടെ എണ്ണം. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങളും വ്യാപിക്കുന്നുണ്ട്. എട്ടുദിവസത്തിനിടെ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 107 പേര്‍ ചികിത്സതേടി. 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26 മഞ്ഞപ്പിത്തം കേസുകളും ഇക്കാലയളവിലുണ്ടായി. നാലുപേര്‍ക്ക് എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തി. ആറുപേരില്‍ എലിപ്പനി സ്ഥിരീകരിച്ചു.








0 comments