ad
Deshabhimani

കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ
ഭാവി പന്താടുന്നു: പി രാജീവ്

Neet Exam

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം 
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 12, 2026, 12:38 AM | 1 min read

കൊച്ചി

അങ്ങേയറ്റം നിരുത്തരവാദപരമായി തെറ്റായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ഭാവി പന്താടുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി എറണാകുളത്ത്‌ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷ സുതാര്യമാകണമെന്ന താല്‍പ്പര്യം കേന്ദ്രസര്‍ക്കാരിനില്ല.


അടുത്ത പരീക്ഷയ്ക്ക് തയ്യാറാകാന്‍ മാനസികമായ കരുത്തില്ലാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ഥികളുടെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏജന്‍സിയെയോ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ മാറ്റിക്കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ല ഇത്. വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും പി രാജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home