ad
Deshabhimani

print edition കാനറികളെ നയിച്ച്‌ കാസെമിറോ

Casemiro

photo credit: Confederação Brasileira de Futebol facebook

വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 1 min read

ഹൂസ്‌റ്റൺ ​ : സമുറായ്‌ പടയെ കീഴടക്കി പ്രീ ക്വാർട്ടറിലേക്ക്‌ പ്രവേശനം നേടുമ്പോൾ ബ്രസീലിന്റെ താരമായി കാസെമിറോ. ജപ്പാനെതിരെ ആദ്യപകുതിയിൽ നിഴൽ മാത്രമായിരുന്നു മുപ്പത്തിനാലുകാരൻ. എതിരാളിയുടെ പന്ത്‌ തടയുന്നതിൽ പരാജയം. പരുക്കൻ കളിക്ക്‌ മഞ്ഞ കാർഡ്‌. പരിചയസമ്പന്നനായ ഡിഫൻസീവ്‌ മിഡ്‌ഫീൽഡർ മോശം പ്രകടനം പുറത്തെടുത്തപ്പോൾ ആരാധകർ മാറ്റത്തിനായി ശബ്ദമുയർത്തി. എന്നാൽ പരിശീലകൻ ആൻസെലോട്ടി കാസെമിറോയെ വിശ്വസിച്ചു. ഇടവേളയ്‌ക്ക്‌ ശേഷം മാറിയ കാസെമിറോയായിരുന്നു കളത്തിൽ. ആക്രമണം നയിക്കാനും ജപ്പാന്റെ മുന്നേറ്റം തടയാനും മുന്നിലുണ്ടായിരുന്നു. ഒടുവിൽ മികച്ചൊരു ഹെഡ്ഡറിലൂടെ സമനില ഗോൾ കണ്ടെത്തുകയും ചെയ്‌തു. ഒടുവിൽ കളിയിലെ താരത്തിനുള്ള ബഹുമതിയും സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home