ad
Deshabhimani

യുണൈറ്റഡ് കുതിപ്പിൽ വീണ് ആഴ്സണൽ

Manchester United.jpg

PHOTO: AFP

വെബ് ഡെസ്ക്

Published on Jan 26, 2026, 08:18 AM | 1 min read

ലണ്ടൻ: പുതിയ പരിശീലകൻ മൈക്കേൽ കാരിക്കിന്‌ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കുതിക്കുന്നു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ പോയന്റ് പട്ടികയിലെ ഒന്നാമതായ ആഴ്സണലാണ് ഇത്തവണ യുണൈറ്റഡ് കുതുപ്പിന് മുന്നിൽ വീണത്. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ​ഗോളുകൾക്കായിരുന്നു ജയം.


ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ കഴിഞ്ഞ കളിൽ വീഴ്ത്തിയ ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ യുണൈറ്റഡ് ആഴ്സണലിനോടും മികവ് തുടർന്നു. ഒരു ​ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു തിരിച്ചു വരവ്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ ഓൺ ഗോളാണ് ആഴ്സണലിന് ലീഡ് നൽകിയത്. 37-ാം മിനിറ്റിൽ ബ്രാൻ എംബുമോ യുണൈറ്റഡിനായി സമനില പിടിച്ചു.


രണ്ടാം പകുതിയുടെ തുടക്കത്തിൽ പാട്രിക്‌ ദോർഗുവിലൂടെ യുണൈറ്റഡ് മുന്നിലെത്തി (2-1). 84-ാം മിനിറ്റിൽ മൈക്കൽ മെറീനോയിലൂടെ ആഴ്സണൽ സമനില കണ്ടെത്തിയതോടെ കളി ആവേശകരമായി. മൂന്ന് മിനിറ്റുകൾക്ക് അകം മാത്യൂസ് കുഞ്ഞ്യ തൊടുത്ത ഷോട്ട് ആഴ്സണൽ വലയിൽ പതിച്ചതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home