പിഎസ്ജി വിട്ട ദൊന്നരുമ്മ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്

പാരിസ്: പിഎസ്ജി വിട്ട ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. തിങ്കളാഴ്ച താരത്തിന്റെ മെഡിക്കൽ പരിശോധനകൾ നടക്കും. റിപ്പോർട്ടുകൾ അനുസരിച്ച് 39 മില്യൺ യൂറോയ്ക്കാണ് ദൊന്നരുമ്മ സിറ്റിയിലെത്തുന്നത്. സിറ്റി ഗോൾ കീപ്പർ എഡേഴ്‌സൺ തുർക്കി ക്ലബ്ബായ ഫെനർബാഷെയിലേക്ക് ചേക്കേറും.
അതേസമയം പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച ഗോൾ കീപ്പർ ദൊന്നരുമ്മയെ ക്ലബ്ബിൽനിന്ന് പുറത്താക്കുകയായിരുന്നു. പരിശീലകൻ ലൂയിസ് എൻറിക്വെയുടേതാണ് തീരുമാനം. യുവേഫ സൂപ്പർ കപ്പിൽ ടോട്ടനം ഹോട്‌സ്‌പറുമായുള്ള കളിയിൽ ദൊന്നരുമ്മയെ എൻറിക്വെ ഒഴിവാക്കുകയായിരുന്നു.
Related News
2021ൽ ഇറ്റാലിയൻ ക്ലബ് എസി മിലാനിൽനിന്നെത്തിയ ദൊന്നരുമ്മ പിഎസ്‌ജിക്കായി 104 മത്സരങ്ങളിലാണ് ഇറങ്ങിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും ഫ്രഞ്ച് ലീഗും ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ഇരുപത്താറുകാരനായിരുന്നു ശ്രദ്ധേയ പ്രകടനം നടത്തിയത്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ. തുടർന്ന് ക്ലബ് ലോകകപ്പിൽ ഫൈനൽവരെ മുന്നേറിയതും ദൊന്നരുമ്മയുടെ മികവിലായിരുന്നു. പുതിയ സീസൺ തുടങ്ങാനിരിക്കെയായിരുന്നു എൻറിക്വെ ഞെട്ടിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടത്.









0 comments