ad
Deshabhimani

സൂപ്പർ ലീഗ്‌ കിരീടം തൂക്കി കണ്ണൂർ; തൃശൂരിനെ വീഴ്ത്തി കന്നി കിരീടം

Super League Kerala.jpg
വെബ് ഡെസ്ക്

Published on Dec 19, 2025, 10:25 PM | 1 min read

കണ്ണൂർ: സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോൾ രണ്ടാം പതിപ്പിൽ ചാമ്പ്യന്മാരായി കണ്ണൂർ വാരിയേഴ്‌സ്‌. തൃശൂർ മാജിക്‌ എഫ്‌സിയെ ഒറ്റ ഗോളിന്‌ മുട്ടുകുത്തിച്ചാണ് ആതിഥേയർ കന്നി കിരീടം ചൂടിയത്. 18-ാം മിനിറ്റിൽ ടീമിന് ലഭിച്ച പെനാൽറ്റി അസിയെർ ഗോമസ് ​ഗോളാക്കി മാറ്റുകയായിരുന്നു.


ചാമ്പ്യൻമാരായ കാലിക്കറ്റ്‌ എഫ്‌സിയെ ഒരു ​ഗോളിന് വീഴ്ത്തി ഫൈനലെത്തിയ കണ്ണൂർ, ഫൈനലിലും മികച്ച പ്രകടനം തുടർന്നു. ലീഗ്‌ ഘട്ടത്തിൽ ഇരുടീമുകളും രണ്ടുവട്ടം ഏറ്റുമുട്ടിയിരുന്നു. ഒരെണ്ണം സമനിലയായപ്പോൾ മറ്റൊന്നിൽ കണ്ണൂർ രണ്ട്‌ ഗോളിന്‌ ജയിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home