രക്ഷകനായി ഹാലൻഡ്; നോർവേ നേഷൻസ് ലീഗ് ക്വാർട്ടറിൽ: വെയ്ൽസിനെ വീഴ്ത്തി പോർച്ചുഗൽ

കോപ്പൻഹേഗൻ: ഏർലിങ് ഹാലൻഡിന്റെ ചിറകിലേറി നോർവേ നേഷൻസ് ലീഗ് ക്വാർട്ടറിൽ. കരുത്തരായ ഡെന്മാർക്കിനെ 3-2 വീഴ്ത്തിയാണ് വൈക്കിങ്സ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ഹാലൻഡ് നേടിയ പെനാൽറ്റി ഗോളോടെയാണ് നോർവെ നായകീയ തിരിച്ചുവരവ് നടത്തിയത്.
ലീഗ് എ ഗ്രൂപ്പ് നാലിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്ന പോർച്ചുഗൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷമുള്ള യുഗത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ വെയ്ൽസിനെ 3-2 ന് തോൽപ്പിച്ച് 15 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി. ഒൻപത് പോയിന്റുകൾ വീതം നേടിയെങ്കിലും ഡെന്മാർക്കിനെ മറികടന്ന് നോർവേ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റുമായി വെയ്ൽസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഗ്രൂപ്പ് ഡിയിൽ ജീവൻമരണ പോരാട്ടത്തിനൊടുവിലാണ് നോർവെ അട്ടിമറി വിജയം നേടിയത്. നോർവേയ്ക്കായി ഇരട്ടഗോളുകൾ നേടിയ ഹാലൻഡ്, 96-ാം മിനിറ്റിലാണ് വിജയഗോൾ കണ്ടെത്തിയത്. ഡെന്മാർക്ക് പ്രതിരോധതാരം ജോക്കിം ആൻഡേഴ്സന്റെ ഹാൻഡ്ബോളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് നോർവെ മൂന്നു ഗോളുകൾ തിരിച്ചടിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയ ഡെന്മാർക്ക് 11-ാം മിനിറ്റിൽ റാസ്മസ് ഹോയ്ലുണ്ടിലൂടെ മുന്നിലെത്തി. 14-ാം മിനിറ്റിൽ പിയറി-എമിൽ ഹോയ്ബെർഗിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. എന്നാൽ 37-ാം മിനിറ്റിൽ ഹാലൻഡ് നോർവേയുടെ ആദ്യ ഗോൾ നേടി. 83-ാം മിനിറ്റിൽ ഒഡെഗാർഡ് സമനില ഗോൾ നേടി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്ന സമയത്താണ് നോർവേയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. ഗോളിക്ക് അവസരം നൽകാതെ ഹാലൻഡ് പന്ത് വലയിലെത്തിച്ചു. അവിസ്മരണീയ ലോകകപ്പ് കുതിപ്പിന് പിന്നാലെയാണ് നോർവേ ശക്തമായി മുന്നേറുകയാണ്.
വെയിൽസിനെ 3-2ന് തകർത്ത് പോർച്ചുഗൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് കടന്നു. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കാർലോസ് ഫോർബ്സാണ് പോർച്ചുഗലിന്റെ വിജയഗോൾ നേടിയത്. അവസാന 15 മിനിറ്റ് പത്ത് പേരായി ചുരുങ്ങിയിട്ടും പോർച്ചുഗൽ പിടിച്ചു നിന്നു. ഗോളുകൾ അടിച്ചും തിരിച്ചടിച്ചും ഇരുടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്. 11-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിലൂടെ പോർച്ചുഗൽ മുന്നിലെത്തി. രണ്ട് മിനിറ്റിന് ശേഷം വെയ്ൽസ് തിരിച്ചടിച്ചു. ഡേവിഡ് ബ്രൂക്ക്സാണ് ടീമിന് സമനില നേടിക്കൊടുത്തത്. ഇടവേളയ്ക്ക് തൊട്ടുമുമ്പ് സോർബ തോമസ് വെയ്ൽസിന് ലീഡ് നൽകി. എന്നാൽ മൂന്ന് മിനിറ്റിനുള്ളിൽ നെറ്റോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ കാർലോസ് ഫോർബ്സാണ് കൂടി ഗോൾ നേടിയതോടെ വെയിൽസിന് മറുപടിയില്ലാതായി.









0 comments