Deshabhimani

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തുടക്കമായി

GOA
വെബ് ഡെസ്ക്

Published on Nov 20, 2026, 07:03 PM | 1 min read

പനാജി:57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ തിരി തെളിഞ്ഞു. ഇന്ത്യയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, പ്രതിനിധികൾ, സിനിമാ പ്രേമികൾ എന്നിവരെ വരവേൽക്കാൻ ഗോവ പൂർണ്ണസജ്ജമായി.നവംബർ 20നാണ് ചലച്ചിത്രോത്സവത്തിന് തുടക്കമായത്.


'അതിരുകളില്ലാത്ത കഥകൾ' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള സംഘടിപ്പിക്കുന്നത്. ‌ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഗോവയിലെ ഡോ.ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംഗീത പരിപാടികൾ, സാംസ്‌കാരിക പരിപാടികൾ, ഔദ്യോഗിക ചടങ്ങുകൾ എന്നിവ അരങ്ങേറി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home