നേഷൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി; സ്‌പെയ്‌നിന് ഫ്രാൻസ്; പോർച്ചുഗലിന് നെതർലൻഡ്സ്

മാഡ്രിഡ്: നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനനലിൽ തീപാറും പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന് നെതർലൻഡ്സ് ആണ് എതിരാളി. ഫുട്ബോൾ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിൻ കരുത്തരായ ഫ്രാൻസിനെ നേരിടും. ഇംഗ്ലണ്ട് നോർവേയെയും ജർമനി ബൽജിയത്തെയും നേരിടും. അടുത്ത വർഷം മാർച്ചിലാണ് മത്സരങ്ങൾ.
ലോകകപ്പിലെ സെമി ക്വാർട്ടർ പോരാട്ടത്തിന്റെ തുടർച്ച നേഷൻസ് ലീഗിലും അരങ്ങേറുമെന്ന കൗതുകമുണ്ട്. ലോകകപ്പ് സെമിഫൈനലിലാണ് സ്പെയിനും ഫ്രാൻസും അവസാനം ഏറ്റുമുട്ടിയത്. അന്ന് ജയം സ്പെയിനൊപ്പമായിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിന് സ്പെയിൻ ജയിച്ചു കയറുകയായിരുന്നു. ഇംഗ്ലണ്ട് നോര്‍വേ പോരാട്ടം ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആവര്‍ത്തനമാണ്. ഇരുടീമുകളും ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിര രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് ജയിച്ചു.
അതേസമയം സൂപ്പർതാരം ക്രിസ്റ്റ്യാനോ റോണാൾഡോയില്ലാതെ ആദ്യമായാണ് പോർച്ചുഗൽ നോക്കൗട്ടിന് ഇറങ്ങുന്നത്.








0 comments