print edition ചാമ്പ്യൻസ് ലീഗ്: തുടരുമോ ഗോളടി

ബെർലിൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിലെ ഉശിരൻ പോരാട്ടത്തിന്റെ രണ്ടാംഭാഗം ഇന്ന് ബെർലിനിലെ അലയൻ അരീനയിൽ. രണ്ടാംപാദ സെമിയിൽ നിലവിലെ ജേതാക്കളായ പിഎസ്‌ജിയെ ബയേൺ മ്യൂണിക്ക് വരവേൽക്കുന്നു. പാരിസിൽനടന്ന ആദ്യപാദത്തിൽ 5–4നായിരുന്നു പിഎസ്‌ജിയുടെ ജയം. തുടർച്ചയായ രണ്ടാം ഫൈനലാണ് ഫ്രഞ്ച് ക്ലബിന്റെ ലക്ഷ്യം. സ്വന്തം തട്ടകത്തിൽ മുന്നേറാമെന്ന കണക്കുക്കൂട്ടലാണ് ബയേണിന്. ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി.
രണ്ട് ഗോൾ മടക്കിയാൽ ബയേണിന് കുതിക്കാം. പിഎസ്‌ജിക്ക് പിടിച്ചുനിന്നാൽ മതി. ആദ്യപാദത്തിലെ കടംവീട്ടി മുന്നേറാൻ ചാന്പ്യൻസ് ലീഗിൽ കഴിഞ്ഞ അഞ്ച് തവണയും ബയേണിന് കഴിഞ്ഞിട്ടില്ല. എന്നാൽ സ്വന്തം തട്ടകത്തിൽ 29 ചാന്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് തോറ്റത്. ഇൗ സീസണിൽ ആറ് കളിയും ജയിച്ചു.വിലക്കുകാരണം ആദ്യപാദത്തിൽ പുറത്തിരുന്ന പരിശീലകൻ വിൻസെന്റ് കൊന്പനി തിരിച്ചെത്തുന്നത് ബയേണിന് ആശ്വാസമാകും.
ആദ്യപാദത്തിൽ 5–2ന് പിന്നിട്ടുനിന്നശേഷമാണ് രണ്ടെണ്ണം തിരിച്ചടിച്ച് കളി ആവേശത്തിലാക്കിയത്. ഹാരി കെയ്‌ൻ, ലൂയിസ് ഡയസ്, മിക്കേൽ ഒലീസെ എന്നിവരാണ് ബയേൺ നിരയിൽ തിളങ്ങുന്നത്. മറുവശത്ത്, ആത്മവിശ്വാസത്തിലാണ് ലൂയിസ് എൻറിക്വെയുടെ സംഘം. കവിച കവാറസ്‌ഹെലിയ, ഉസ്‌മാൻ ഡെംബെലെ എന്നിവരുടെ ഇരട്ടഗോളിലായിരുന്നു ആദ്യപാദം സ്വന്തമാക്കിയത്. പരിക്കുകാരണം പ്രതിരോധക്കാരൻ അഷ്‌റഫ് ഹക്കീമി കളിക്കില്ല.











0 comments