സാമുറായ് വീര്യത്തെ തച്ചുടച്ച് കാനറിപ്പക്ഷികൾ

നിധിൻ രാജു
Published on Jun 30, 2026, 11:30 AM | 3 min read
65–ാം മിനിറ്റിൽ കുന്യക്ക് പകരം മാർട്ടിനെല്ലി വരുന്നു. ക്രോസുകളും വൺ ടച്ചുകളും–തുടർന്ന് ഗോളിലേക്കുള്ള ശ്രമങ്ങളും വരുന്നു. എന്നാലൊന്നും ലക്ഷ്യം നേടുന്നില്ല. സ്വാഭാവികമായും കളി അധികസമയത്തേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചതാണ്. എന്നാൽ, പരിക്കുസമയത്തിന്റെ അവസാനമിനിറ്റിൽ ബ്രസീൽ, സ്‌കോർബോർഡിലെ തുല്യത നീക്കുന്നു. തുടരെയുള്ള സമ്മർദ്ദം ചെലുത്തലിന്റെ അതിനാടകീയതയ്‌ക്കൊടുവിൽ കാത്തിരുന്ന ഫലം കിട്ടുന്നത് അവസാനവിസിലിന് തൊട്ടരികിൽ വച്ചാണ്..
ഫുട്ബോൾ അനിശ്ചിതത്വത്തിന്റെ കൂടി കളിയാണെന്ന് പറയാറുണ്ട്. പ്രവചനാതീതമായ വികാരവിസ്‌ഫോടനങ്ങളുടെ മഹാകാവ്യം. ആ മനോഹരമായ അപ്രവചനീയത കൂടിയാണ് കാൽപന്തുകളിയുടെ സൗന്ദര്യം. അവിടെ അവസാന നിമിഷംവരെ ഒന്നും അസാധ്യമല്ലെന്ന് ഒരിയ്ക്കൽക്കൂടി തെളിയുന്നു. ഒരുവശത്ത് അഗ്നിപർവ്വതം പോലെ തിളയ്ക്കുന്ന സൂര്യോദയത്തിന്റെ നാട്ടുകാർ, മറുവശത്ത് ജീവശ്വാസത്തിൽപോലും ഫുട്‌ബോൾ കൊണ്ടുനടക്കുന്ന കാനറിപ്പക്ഷികൾ. അവസാനനിമിഷം കാത്തുവച്ച വിസ്‌മയത്തിലൂടെ ഒടുവിൽ കളി ബ്രസീലിന്റെ പക്ഷത്തേക്ക്. അബ്‌സല്യൂട്ട് ത്രില്ലർ.!! നിശ്ചിതസമയത്തിന് നീട്ടിക്കിട്ടിയ പരിക്കുസമയത്ത് മാർട്ടിനെല്ലി രക്ഷകനായി അവതരിക്കുന്നു. ജപ്പാൻ പരീക്ഷ കടന്ന് കാനറികൾ പ്രീ ക്വാർട്ടറിലേക്ക് പറക്കുന്നു.
ബ്രസീലിന്റെ ആക്രമണത്തോടെയാണ് കളിയാരംഭിക്കുന്നത്. കാസെമിറോ–പക്വേറ്റ–ഗ്വിമിറസ്–കുന്യ എന്നിവരുൾപ്പെടുന്ന മിഡ് ഡയമണ്ട് ഫോറിനൊപ്പം ലെഫ്‌റ്റിൽ വിനീഷ്യസും ചേരുന്ന ബ്രസീലിന്റെ ക്രിയേറ്റീവ് യൂണിറ്റ് ഉത്സാഹത്തോടെ തുടങ്ങി. പക്വേറ്റയയിൽനിന്നും ഗ്വിമറസിൽനിന്നും ഇരുപാർശ്വങ്ങളിലേക്കും പന്തൊഴുകി. എന്നാൽ ജപ്പാന്റെ വർക്ക് റേറ്റിനോട് കിടപിടിക്കാൻ ബ്രസീലുകാർക്ക് നന്നായി പണിയെടുക്കേണ്ടിവന്നു. എനർജിറ്റിക് പ്രസ്സിങ്ങാണ് ജപ്പാൻ പ്രദർശിപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ കണ്ട പിഴവ് പലകുറി ആവർത്തിച്ചു, അത് ഡിഫൻസീവ് സ്ട്രക്‌ച്ചറിലേക്ക് റീബിൾഡ് ചെയ്യാനുള്ള സമയക്കൂടുതലാണ്. ഒഫൻസീവ് ടാക്‌ടിക്‌സിലാവട്ടെ ബിൽഡപ്പിലുള്ള വേഗക്കുറവ് ജപ്പാന് ഡിഫൻസീവ് സ്‌ട്രച്ചർ ഒരുക്കുന്നതിന് ധാരാളം സമയവും അനുവദിച്ചുനൽകി. ബോൾ റിക്കവറി ചെയ്യുന്നതിലുള്ള സമുറായ് വീര്യവും ബ്രസീലിനെ വെള്ളം കുടിപ്പിച്ചു.
കാനറികളുടെ ചിറകിന് തീയിട്ട് മത്സരത്തിന്റെ 29–ാം മിനിറ്റിൽ ഉഗ്രനൊരു ഗോൾ പിറക്കുന്നു. മധ്യഭാഗത്ത് ഡാനിലോ വരുത്തിയ മിസ് പാസിൽ നിന്നാണ് ഗോളിലേക്കുള്ള വഴിതുറക്കുന്നത്. ഇന്റർസെപ്റ്റ് ചെയ്യുന്ന കെയ്ഷു സാനോ പന്തുമായി മുന്നോട്ടുകുതിച്ചു. വേർപെട്ടുപോയ ഡിഫൻസീവ് മിഡിൽനിന്ന് യാതൊരു ചലഞ്ചും വരുന്നില്ല. പെനാൽറ്റി ആർക്കിന് തൊട്ടുപുറത്തുനിന്ന് സാനോ ഗോളിലേക്ക് ലക്ഷ്യം വയ്‌ക്കുന്നു. തട്ടിയകറ്റാൻ അലിസന്റെ ഫുൾ ഡൈവ് ശ്രമമുണ്ട്, പക്ഷെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് നിലംപറ്റെ വരുന്ന പന്ത് അയാൾക്ക് കൈയെത്തും ദൂരത്തിനപ്പുറമായിരുന്നു. പന്ത് വലതൊടുന്നു.. ജപ്പാൻ ഒന്ന്, ബ്രസീൽ പൂജ്യം!!
പ്രതിരോധിക്കുമ്പോൾ പക്വേറ്റ ലെഫ്റ്റ് ബാക്ക് ഡഗ്ലസ് സാന്റോസിനെയും വലത് വിങ്ങിൽ റയാൻ ഡാനിലോയെയും സഹായിക്കേണ്ടിയിരുന്നു. ഡയമണ്ട് ഫോറിലെ കാസെമിറോ പലവട്ടം മധ്യത്തിൽ ഒറ്റപ്പെട്ടു. വേഗക്കൂടുതലുള്ള ജപ്പാൻ താരങ്ങൾ പലകുറി അയാളെ മറികടക്കുകയും ചെയ്‌തു.
മറുഭാഗത്ത് ബ്രസീൽ ആക്രമണങ്ങളെ ജപ്പാൻ അച്ചടക്കത്തോടെയാണ് നേരിടുന്നത്. 5–4–1 ഡിഫൻസീവ് സ്ട്രക്‌ച്ചർ മെയ്‌ന്റെയ്‌ൻ ചെയ്യുന്ന ജപ്പാൻ ത്രൂ ബോളിനുള്ള വിടവ് നൽകുന്നതേയില്ല. രണ്ട് ലെയറുള്ള ജാപ്പനീസ് പ്രതിരോധമതിലാണ് ബോക്‌സിനുമുന്നിൽ. വിടവുകളെല്ലാം കൃത്യമായവർ അടച്ച് സൂക്ഷിച്ചു. ഇൗ ഘട്ടത്തിൽ ബ്രൂണോ ഗ്വിമറസും പക്വേറ്റയും ക്ലൂലെസാണ്. ഉള്ളിലേക്കിറങ്ങുന്ന വിനിഷ്യസിന് പന്ത് കിട്ടുന്നതേയില്ല. ആദ്യ പകുതിക്ക് പിരിയുമ്പോൾ വിനീഷ്യസും കുന്യയും റയാനുമാണ് ഏറ്റവും കുറവ് പന്തിൽതൊട്ട ബ്രസീലിയൻ താരങ്ങൾ. നിർഭാഗ്യവശാൽ അവരാണ് ബ്രസീലിന്റെ മുന്നേറ്റതാരങ്ങൾ! ബ്രസീൽ ആദ്യപകുതിയിൽ നടത്തിയ എട്ട് ഗോൾ ശ്രമങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ‘ഓൺ ടാർഗെറ്റ്’.
ബ്രസീലിന് ഗോളനുവദിക്കാതെ ആദ്യപകുതിയിൽ പൂട്ടിയ ജപ്പാൻ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ഇത് തങ്ങളുടെ ദിവസമെന്ന് സമുറായികൾ വിശ്വസിച്ചു, എന്നാൽ രണ്ടാം പകുതി ആരംഭിക്കുന്നതുവരെയേ ആ വിശ്വാസത്തിന് ആയുസുണ്ടായിരുന്നുള്ളൂ. രണ്ടാം പകുതി ആരംഭിക്കുമ്പോൾ പക്വേറ്റയെ തിരികെവിളിച്ച് പകരം ആൻസെലോട്ടി എൻഡ്രിക്കിനെ പറഞ്ഞയക്കുന്നുണ്ട്. എൻഡ്രിക് വലിയ ഇമ്പാക്‌ട് ഉണ്ടാക്കുന്നില്ലെങ്കിലും, കുന്യ പിന്നിലേക്കിറങ്ങുന്നത് മത്സരത്തെ സ്വാധീനിക്കുന്നുണ്ട്. സമയം പാഴാക്കാതെ തുടരെയുള്ള ആക്രമണങ്ങളാണ് ജപ്പാൻ ഗോൾ മുഖത്തേക്ക് ഇരമ്പുന്നത്. കൃത്യമായി പന്തുകൾ വിനീഷ്യസിലേക്കും റയാനിലേക്കും ഒഴുകുന്നതോടെ ബ്രസീലിന് താളം കിട്ടുന്നു. ജപ്പാന്റെ കോമ്പാക്‌ട് പ്രതിരോധം ത്രൂബോളുകൾ നിഷേധിച്ചപ്പോൾ ബോക്സിലേക്ക് ഏരിയൽ ബോളുകൾ എന്നതായിരുന്നു ആൻസെലോട്ടിയുടെ മറുമരുന്ന്.
ഉള്ളിലേക്കറിങ്ങിയ വിനീഷ്യസ് വിങ്ങിലേക്ക് മടങ്ങി. എൻഡ്രിക്കിന്റെയും കുന്യയുടെയും പന്തില്ലാതെയുള്ള ഓട്ടങ്ങൾ ഡിഫൻസിനെ സ്‌ട്രെച്ച് ചെയ്യിക്കുന്നുണ്ട്. വളഞ്ഞുയർന്നുള്ള പന്തുകൾ ബോക്‌സിലേക്കെത്തുന്നതോടെ ജപ്പാൻ വിയർത്തുതുടങ്ങുന്നു. ഇരുപാർശ്വങ്ങളിൽനിന്നും എണ്ണം പറഞ്ഞ ക്രോസുകൾ ഗോൾമുഖത്തേക്കെത്തുന്നു. ഗോൾകീപ്പർ സയോൺ സുസുക്കിക് പിടിപ്പത് പണിയാണ്. അയാളുടെ മികച്ച സേവുകളില്ലായിരുന്നെങ്കിൽ രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റിൽ കളി ബ്രസീലിന്റെ പക്ഷത്തേക്ക് നിരുപാധികം നീങ്ങേണ്ടതാണ്. ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളിലാണ് സുസുകി രക്ഷകനായത്.
എന്നാൽ നിരന്തര ആക്രമണങ്ങളുടെ അനിവാര്യമായ തുടർച്ചയെന്നവണ്ണം 55–ാം മിനിറ്റിൽ ബ്രസീലിന്റെ ആദ്യ ഗോൾ വരുന്നു. ബോക്‌സിന് പുറത്തുനിന്ന് ഗബ്രിയേലിന്റെ കാലിൽനിന്നൊരു മഴവിൽ, വളഞ്ഞുതാഴ്ന്നിറങ്ങുന്ന പന്ത് ഗോൾ ഏരിയയിൽ നിലയുറപ്പിച്ച കാസെമിറോയെ തേടുന്നു. കാസിയുടെ തകർപ്പൻ ഹെഡ്ഡർ സുസുകിയെ കീഴടക്കുന്നു. സ്‌കോർ 1–1 !
ഗോളിനുപിന്നാലെ വിനീഷ്യസിന്റെയൊരു ഒറ്റയാൾ ശ്രമമുണ്ട്. മധ്യരേഖയ്‌ക്ക് മുന്നിൽനിന്ന് ഇടതുപാർശ്വത്തിലൂടെ ഓടുന്ന വിനി, മൂന്ന് താരങ്ങളെ കബളിപ്പിച്ച് ഗോൾ ഏരിയക്ക് അരികിലെത്തുന്നു. ഒൗട്ടർ ഫുട്ടിൽനിന്ന് അകലുന്ന പന്ത് പോസ്റ്റിന്റെ വലതുമൂലയിലേക്കെന്ന് തോന്നിച്ചതാണ്. പക്ഷെ സുസുകിയുടെ കൈവിരൽസ്‌പർശം ആ സുന്ദരഗോളിനെ പിറക്കാനനുവദിച്ചില്ല. പന്ത് നിർഭാഗ്യത്തിന്റെ പോസ്റ്റിൽ തട്ടി തെറിച്ചു.
ഗോളെണ്ണം ഒന്നിൽനിർത്താൻ ബ്രസീൽ ഒരുക്കമല്ലായിരുന്നു. എന്നാൽ ബോക്‌സിനുള്ളിലെ ഹൈബോളുകൾക്ക് പിന്നീട് മാൻ–ടു–മാൻ മാർക്കിങ്ങാണ് ജപ്പാൻ നടപ്പാക്കുന്നത്. ഉയരക്കുറവെങ്കിലും പോരാട്ടവീര്യത്തിന് ഒട്ടും കുറവില്ലാത്തവരാണ് സാമുറായികൾ. തങ്ങളേക്കാൾ പൊക്കമുള്ള ബ്രസീൽതാരങ്ങളെക്കാൾ ഉയർന്നുചാടിയാണ് പല ശ്രമങ്ങളെയും അവർ നിർവീര്യമാക്കിയത്. മത്സരത്തിലുടനീളം ബ്രസീൽ 40 ക്രോസുകളാണ് കളിക്കുന്നത്.
65–ാം മിനിറ്റിൽ കുന്യക്ക് പകരം മാർട്ടിനെല്ലി വരുന്നു. ക്രോസുകളും വൺ ടച്ചുകളും–തുടർന്ന് ഗോളിലേക്കുള്ള ശ്രമങ്ങളും വരുന്നു. എന്നാലൊന്നും ലക്ഷ്യം നേടുന്നില്ല. സ്വാഭാവികമായും കളി അധികസമയത്തേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചതാണ്. എന്നാൽ, പരിക്കുസമയത്തിന്റെ അവസാനമിനിറ്റിൽ ബ്രസീൽ, സ്‌കോർബോർഡിലെ തുല്യത നീക്കുന്നു. തുടരെയുള്ള സമ്മർദ്ദം ചെലുത്തലിന്റെ അതിനാടകീയതയ്‌ക്കൊഫുട്ബോൾ അനിശ്ചിതത്വത്തിന്റെ കൂടി കളിയാണെന്ന് പറയാറുണ്ട്. പ്രവചനാതീതമായ വികാരവിസ്‌ഫോടനങ്ങളുടെ മഹാകാവ്യം. ആ മനോഹരമായ അപ്രവചനീയത കൂടിയാണ് കാൽപന്തുകളിയുടെ സൗന്ദര്യം.ടുവിൽ കാത്തിരുന്ന ഫലം കിട്ടുന്നത് അവസാനവിസിലിന് തൊട്ടരികിൽ വച്ചാണ്.
പെനാൽറ്റി ബോക്സിന്റെ അരികിൽവച്ച് തനാകയ്ക്ക് പന്ത് നഷ്ടപ്പെടുന്നു. പന്ത് നേരെ ബ്രൂണോ ഗ്വിമിറസിന്റെ കാലുകളിലേക്ക്. ബോക്‌സിനുള്ളിൽ ഏഴ് ജപ്പാൻ താരങ്ങളാണ് പ്രതിരോധിക്കാനുള്ളത്. പെനാൽറ്റി ആർക്കിനുള്ളിൽനിന്ന് ഗ്വിമിറസിന്റെ ഇടതുകാൽ ബോക്‌സിനുള്ളിലുള്ള മാർട്ടിനെല്ലിയെ കാണുന്നു. പിന്നെല്ലാം കാനറിക്കിനാവുപോലാണ്. ഇടതുകാലിൽ പന്ത് സ്വീകരിക്കുന്ന മാർട്ടിനെല്ലി, ഒട്ടും സമയം കളയാതെ വലതുകാലുകൊണ്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്തിനെ പറഞ്ഞയക്കുകയാണ്. പന്ത് ആനന്ദത്തോടെ പോസ്റ്റിനെ സ്നേഹാലിംഗനം ചെയ്‌ത്, വലയെ ചുംബിക്കുകയാണ്.
യാ ബ്രസീൽ...!!!!











0 comments