ad
Deshabhimani

അവസാന നിമിഷം ബെൽജിയം ഉയർത്തെഴുന്നേറ്റു; സെനഗലിനെ വീഴ്ത്തി പ്രീ ക്വാർട്ടറിൽ

bel.jpg
വെബ് ഡെസ്ക്

Published on Jul 02, 2026, 06:21 AM | 1 min read

സിയാറ്റിൽ: യൂറോപ്യൻ കരുത്തും ആഫ്രിക്കൻ വീര്യവും കളത്തിൽ പോരാടിയപ്പോൾ സെനഗലിനെ 3–2ന് തോൽപിച്ച് ബൽജിയം പ്രീ-ക്വാർട്ടറിൽ. രണ്ട് ​ഗോളിന്റെ ലീഡിൽ 86–ാം മിനിറ്റുവരെ മുന്നേറിയ സെനഗലിനെ അവസാന നിമിഷം അട്ടിമറിച്ചാണ് ബെൽജിയം മുന്നേറിയത്.


മത്സരത്തിന്റെ തുടക്കത്തിൽ ബെൽജിയം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സെന​ഗൽ പ്രതിരോധിച്ചു. പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ ടീം ഹബിബ് ഡയാരയിലൂടെ 24-ാം മിനിറ്റിൽ ലീഡെടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നടത്തിയ മുന്നേറ്റത്തിലൂടെ 51–ാം മിനിറ്റിൽ സെനഗലിന് രണ്ടാം ​ഗോളും നേടി. ഇസ്‍മായില സാറാണ് ഇത്തവണ ലക്ഷ്യം കണ്ടത്.


എന്നാൽ 86–ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവും 89–ാം മിനിറ്റിൽ യോരി ടീലമെൻസും സെനഗലിന്റെ വിജയപ്രതീക്ഷകൾ തല്ലിക്കെടുത്തി. . അതോടെ സ്കോർ 2-2 സമനിലയിലായി. പിന്നാലെ മത്സരം അധികസമയത്തിലേക്ക് നീങ്ങി. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് കണ്ട അധികസമയത്തിലെ എക്സ്ട്രാ ടൈമിലെ 120+5–ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബെൽജിയത്തിന് അനകൂലമായി.


ബെൽജിയത്തിനായി ടീലിസ്മാൻ നടത്തിയ മുന്നേറ്റം തടയുന്നതിനിടെ ബോക്സിൽ നടന്ന ഫൗളിന് വാർ പരിശോധനയ്ക്ക് ശേഷം പെനാൽറ്റി വിധിക്കുകയായിരുന്നു. ടീലിസ്മാൻ പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ സെനഗൽ പോരാട്ടം റൗണ്ട് ഓഫ് 32ൽ അവസാനിച്ചു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home