ad
Deshabhimani

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്‌: നടൻ ദുൽഖർ സൽമാന്റെ മൊഴിയെടുത്തു

Dulquer Salmaan
വെബ് ഡെസ്ക്

Published on Jul 02, 2026, 07:05 AM | 1 min read

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മൊഴി കസ്‌റ്റംസ്‌ രേഖപ്പെടുത്തി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ചൊവ്വാഴ്ചയായിരുന്നു ചോദ്യംചെയ്യല്‍. ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായി ആഡംബരകാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷന്‍ നുംഖോറി'ന്റെ ഭാഗമായി നേരത്തെ ദുല്‍ഖറുമായി ബന്ധപ്പെട്ട നാലുവാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

നിയമപരമായാണ് വാങ്ങിയതെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ കോടതിയെ സമീപിക്കുകയും ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തില്‍ റേഞ്ച്‌ റോവർ ഡിഫൻഡർ കാർ അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.


വ്യക്തികൾക്കെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന്‌ പറഞ്ഞ ഹൈക്കോടതി കേസിൽ കസ്‌റ്റംസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഡിഫൻഡർ കാർ പിടിച്ചെടുത്തത്‌ നിയമവിരുദ്ധമാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട്‌ ദുൽഖർ സൽമാൻ നൽകിയ ഹർജിയിലാണ്‌ കസ്‌റ്റംസിനെ വിമർശിച്ചത്‌. വാഹനങ്ങൾ വിട്ടുകിട്ടാൻ കസ്‌റ്റംസിനെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. തുടർന്ന്‌ ദുൽഖർ അപേക്ഷ നൽകുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home