ചാമ്പ്യന്മാരായ സ്‌പെയ്‌ൻ ഒന്നാംറാങ്കിൽ; ഇന്ത്യ 138

സൂറിച്ച്: ലോകചാമ്പ്യൻമാരായതിന് പിന്നാലെ ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തി സ്‌പെയ്‌ൻ. ആറ് മാസങ്ങൾക്കുശേഷമാണ് യൂറോപ്യൻ പട ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുന്നത്. ഒന്നാമതുണ്ടായിരുന്ന അർജന്റീന രണ്ടാമതായി. ഫ്രാൻസ് മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമുണ്ട്. പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും ബ്രസീൽ ഒരുപടി കയറി അഞ്ചാമതെത്തി.
ആറാമതുള്ള മൊറോക്കോ അവരുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടവും സ്വന്തമാക്കി. പോർച്ചുഗൽ, ബൽജിയം, നെതർലൻഡ്‌സ് ടീമുകളാണ് യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനത്ത്. ജർമനി ആദ്യ പത്തിൽനിന്ന് പുറത്തായി 12–ാമതെത്തി. നോർവെ 12 സ്ഥാനം മെച്ചപ്പെടുത്തി 19ലെത്തി. ലോകകപ്പിൽ യോഗ്യത നേടിയില്ലെങ്കിലും ഇറ്റലി 15 സ്ഥാനത്തുണ്ട്. ഏഷ്യൻ ശക്തികളായ ജപ്പാൻ 17-ാം സ്ഥാനത്താണ്. ഇന്ത്യയുടെ റാങ്ക് 138 ആണ്.









0 comments