ad
Deshabhimani

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിപുലീകരിക്കാൻ ഐസിസി; ഇനി പോരാട്ടം 12 ടീമുകൾ തമ്മിൽ ആയേക്കും

wtc regulations
വെബ് ഡെസ്ക്

Published on Apr 11, 2026, 03:55 PM | 1 min read

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആവേശം വർദ്ധിപ്പിക്കുന്നതിനായി ടീമുകളുടെ എണ്ണം പന്ത്രണ്ടായി ഉയർത്താൻ ഐസിസി ഒരുങ്ങുന്നു. നിലവിൽ ഒമ്പത് ടീമുകൾ മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പിലേക്ക് അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, അയർലൻഡ് എന്നീ ടീമുകളെ കൂടി ഉൾപ്പെടുത്താനാണ് ആലോചന.


മുൻ ന്യൂസിലൻഡ് താരം റോജർ ട്വോസിന്റെ നേതൃത്വത്തിലുള്ള വർക്കിംങ്ങ് ഗ്രൂപ്പ് തയ്യാറാക്കിയ ഈ ശുപാർശ ഈ മാസം അവസാനം ചേരുന്ന ഐസിസി യോഗത്തിൽ അവതരിപ്പിക്കും.


പരമ്പരകളിൽ ഉൾപ്പെടാത്ത ഒറ്റ ടെസ്റ്റ് മത്സരങ്ങങ്ങളെയും പോയിന്റ് പട്ടികയുടെ ഭാഗമാക്കണമെന്നതാണ് വർക്കിംങ്ങ് ഗ്രൂപ്പിന്റെ മറ്റൊരു പ്രധാന ശുപാർശ. നിലവിലെ നിയമപ്രകാരം ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കുറഞ്ഞത് രണ്ട് മത്സരങ്ങങ്ങളെങ്കിലും ഉള്ള പരമ്പരകൾ മാത്രമേ ഉൾപ്പെടുത്താറുള്ളൂ.


എന്നാൽ പുതിയ മാറ്റം വരുന്നതോടെ ചെറിയ ടീമുകൾക്കെതിരെ വൻകിട രാജ്യങ്ങൾ കളിക്കുന്ന ഒറ്റ ടെസ്റ്റുകൾക്കും പോയിന്റ് ലഭിക്കും. ഇത് ക്രിക്കറ്റ് കലണ്ടറിലെ തിരക്ക് കുറയ്ക്കാനും കൂടുതൽ ടീമുകൾക്ക് ടെസ്റ്റ് കളിക്കാനും സഹായകമാകുമെന്നാണ് വിലയിരുത്തൽ.


ചെറിയ ടീമുകളെ ആതിഥേയത്വം വഹിക്കുമ്പോൾ ക്രിക്കറ്റ് ബോർഡുകൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് സിംഗിൾ ടെസ്റ്റ് മാതൃക മുന്നോട്ടുവെക്കുന്നത്. ഒരു ടെസ്റ്റ് മത്സരം മാത്രമാകുമ്പോൾ വലിയ ടീമുകൾക്ക് ചെറിയ ടീമുകളെ തങ്ങളുടെ ടൂർ ഷെഡ്യൂളിനിടയിൽ എളുപ്പത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.


ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഒരു ടീമിന് വഴിമധ്യേ സിംബാബ്‌വെയുമായി ഒരു ടെസ്റ്റ് കളിക്കാൻ ഇത് അവസരമൊരുക്കും. ഇംഗ്ലണ്ടിനെപ്പോലെയുള്ള രാജ്യങ്ങൾക്ക് തങ്ങളുടെ തിരക്കേറിയ ഹോം സീസണിൽ ഒരു ചെറിയ ടീമിനെതിരെ ഒരു ടെസ്റ്റ് പോരാട്ടം ഉൾപ്പെടുത്തുന്നതും ഇതിലൂടെ ലാഭകരമാകും.


എന്നിരുന്നാലും, ഒറ്റ ടെസ്റ്റ് മത്സരങ്ങങ്ങൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാക്കുന്നതിലെ സാങ്കേതിക വശങ്ങങ്ങളും ചെറിയ ടീമുകൾക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ സാമ്പത്തിക ഭാരം താങ്ങാൻ കഴിയുമോ എന്ന കാര്യവും ഐസിസി വിശദമായി പരിശോധിക്കും.


പശ്ചിമേഷ്യയിലെ സംഘർഷങ്ങങ്ങൾ കാരണം ദോഹയിൽ നടക്കേണ്ടിയിരുന്ന ഐസിസി യോഗം മാറ്റിവെച്ചിരുന്നു. ഈ യോഗം നേരിട്ട് ചേരുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി നിർണ്ണയിക്കുന്ന ഈ സുപ്രധാന തീരുമാനങ്ങളിൽ അന്തിമ വ്യക്തതയുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home