ഡൽഹിയിലെ വിദ്യാർഥി വേട്ട
കേന്ദ്രത്തിനെതിരെ അലയടിച്ച് യുവജന പ്രതിഷേധം

ഡൽഹി ജന്തർ മന്ദിറിലെ വിദ്യാർഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊല്ലം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ നെെറ്റ് മാർച്ച്
കൊല്ലം
പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ജില്ലയിലും വ്യാപക രോഷം. വിദ്യാർഥി പ്രക്ഷോഭത്തിനുനേരെ ആക്രമണം അഴിച്ചുവിട്ട ഡൽഹി പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പന്തംകൊളുത്തി പ്രകടനം നടത്തി. വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു. ശൂരനാട്ടിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ, ചിന്നക്കടയിൽ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ, കുന്നിക്കോട് സെക്രട്ടറി ടി ആർ ശ്രീനാഥ് എന്നിവർ പ്രതിഷേധം ഉദ്‌ഘാടനംചെയ്തു. ചവറയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ, അഞ്ചാലുംമൂട്ടിൽ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ യു പവിത്ര, പുനലൂരിൽ ജോയിന്റ് സെക്രട്ടറി എസ് ശ്യാം, ഇൗസ്റ്റിൽ സെക്രട്ടറിയറ്റ് അംഗം ടി പി അഭിമന്യു, കരുനാഗപ്പള്ളിയിൽ സെക്രട്ടറിയറ്റ് അംഗം അബാദ് പാഷ എന്നിവർ പ്രതിഷേധം ഉദ്‌ഘാടനംചെയ്തു.










0 comments