വി എസിന് നാടിന്റെ സ്‌മരണാഞ്ജലി

കണ്ണൂർ കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന്റെയും പുരോഗമനോന്മുഖ മുന്നേറ്റങ്ങളുടെയും ചരിത്രത്തില്‍ തന്റേതായ മുദ്രപതിപ്പിച്ച വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികദിനം നാടെങ്ങും ആചരിച്ചു. സിപിഐ എമ്മും വർഗ– ബഹുജന സംഘടനകളും പ്രഭാതഭേരി, പതാകയുയർത്തൽ, അനുസ്‌മരണ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചു. സിപിഐ എം ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച വി എസ് അനുസ്‌മരണ പൊതുയോഗം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാസെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. കെ പി സഹദേവൻ, എം സുരേന്ദ്രൻ, കെ വി സുമേഷ് എംഎൽഎ, അരക്കൻ ബാലൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പതാകയുയർത്തി. ഏരിയകളിൽ ഏരിയാസെക്രട്ടറിമാരും മുതിർന്ന നേതാക്കളും പതാകയുയർത്തി. കണ്ണൂർ ദേശാഭിമാനിയിൽ എ അശോകൻ പതാകയുയർത്തി. കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ അനുസ്‌മരണ പ്രഭാഷണം നടത്തി. പി വി സുധീർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എൻ വി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. കെഎസ്‌കെടിയു ആഭിമുഖ്യത്തിൽ എരിയകളിൽ പ്രത്യേക അനുസ്‌മരണ പരിപാടികൾ നടന്നു. മാടായി ഏരിയയിലെ പിലാത്തറയിൽ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. തളിപ്പറമ്പിൽ സംസ്ഥാന കമ്മിറ്റിയംഗം കെ ഇ കുഞ്ഞബ്ദുള്ളയും പാനൂർ മൊകേരിയിൽ ജില്ലാ പ്രസിഡന്റ് കെ ദാമോദരനും പൊന്ന്യം സ്രാമ്പിയിൽ ജില്ലാ സെക്രട്ടറി എം ശ്രീധരനും ഉദ്ഘാടനംചെയ്തു.









0 comments