ad
Deshabhimani

ഇന്ന്‌ വിവിധ കേന്ദ്രങ്ങളിൽ ധർണ

ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും പ്രക്ഷോഭത്തിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2026, 02:07 AM | 1 min read

കൊല്ലം

ബിഎസ്എൻഎൽ ജീവനക്കാരും പെൻഷൻകാരും കരാർ തൊഴിലാളികളും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ ധർണ സംഘടിപ്പിക്കുന്നു. ബുധനാഴ്ച ജില്ലാ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിലും കൊട്ടാരക്കര കസ്റ്റമർ സെന്റർ, പുനലൂർ ടെലിഫോൺ എക്സ്ചേഞ്ച്‌ എന്നിവയുടെ മുന്നിലുമാണ്‌ ത്രിദിന ധർണ. രാവിലെ 10ന്‌ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ നടത്തുന്ന ധർണ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ ജെ മേഴ്സിക്കുട്ടിയമ്മ ഉദ്‌ഘാടനംചെയ്യും. ജീവനക്കാരുടെ വേതന പരിഷ്കരണവും പെൻഷൻ പരിഷ്കരണവും നടപ്പാക്കുക, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം. ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട്‌ വർക്കേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകൾ രൂപീകരിച്ച കോ– ഓർഡിനേഷൻ കമ്മിറ്റിയാണ്‌ പ്രക്ഷോഭം നടത്തുന്നത്. 22 മുതൽ 24വരെ നടത്തുന്ന രാജ്യവ്യാപക ധർണ, 27ന്‌ സമൂഹമാധ്യമമായ എക്സിലൂടെ പ്രചാരണം, ആഗസ്ത്‌ ഏഴിന് പാർലമെന്റ്‌ മാർച്ച് തുടങ്ങിയ സമര പരിപാടികളും സംഘടിപ്പിക്കും. ജില്ലയിലെ ജീവനക്കാരും പെൻഷൻകാരും കരാർത്തൊഴിലാളികളും സമരത്തിൽ അണിനിരക്കണമെന്ന്‌ കോ– ഓർഡിനേഷൻ ചെയർമാൻ കെ സുകുമാരൻനായർ, കൺവീനർ ഡി അഭിലാഷ്‌ എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home