print edition രാജ്യത്ത് ജനാധിപത്യത്തിന് വിലയില്ലാതായി: പിണറായി വിജയൻ

ആലപ്പുഴ: രാജ്യത്ത് ഇപ്പോൾ പാർലമെന്ററി ജനാധിപത്യത്തിന് പോലും വിലയില്ലാതായെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ. ഒരു പാർടിയിൽപ്പെട്ട ആളുകളെ മൊത്തത്തിൽ വിലയ്‌ക്കെടുക്കുകയാണ്. കൈയിലുള്ള ചീർത്ത സമ്പത്ത് ഇത്തരം ദുർവൃത്തികൾക്ക് വേണ്ടി ഉപയോഗിക്കാനാകുമെന്ന ഹുങ്കാണ് കേന്ദ്രം ഭരിക്കുന്നവർക്കുള്ളത്. വലിയ ചുടുകാട്ടിൽ വി എസ് ദിനാചരണ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വാങ്‌ചുക് നടത്തിയ നിരാഹാരവും തുടർന്നുള്ള കാര്യങ്ങളും ബിജെപി സർക്കാർ അതിനിസ്സാരമായാണ് കണ്ടിരുന്നത്. വാങ്‌ചുങ്ങിനൊപ്പം അണിനിരക്കാൻ എസ്‌എഫ്‌ഐയെയും ഡിവൈഎഫ-്‌ഐയെയും പോലുള്ള സംഘടനകൾ തയ്യാറായി. ആദ്യം അവഗണിച്ച ബിജെപി സർക്കാർ പിന്നീട് അവരുമായി ചർച്ചചെയ്യേണ്ടിവന്നു.
കഴിഞ്ഞ പത്തുവർഷക്കാലം കേന്ദ്രസർക്കാർ ഏതെല്ലാം തെറ്റായ നയങ്ങളെടുത്തിട്ടുണ്ടോ അതിനെല്ലാം ശക്‌തമായവിമർശം സംസ്ഥാനം ഉയർത്തിയിട്ടുണ്ട്. പക്ഷേ, കേന്ദ്രവുമായി സംഘർഷമല്ല ഞങ്ങളുടെ നയം എന്നാണ് യുഡിഎഫിന്റെ മറുപടി. സ്വകാര്യവൽക്കരണത്തിനാണ് താൽപ്പര്യം. ഇതേനയമാണ് ബിജെപിക്കും. നമ്മുടെ സംസ്ഥാനത്തെ ധാതുക്കൾ സ്വകാര്യഖനനത്തിന് വിട്ടുകൊടുക്കുമെന്നാണ് സർക്കാർ പറയുന്നത്. നമ്മുടെ ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം, വൈദ്യുതി രംഗം ഇവയെല്ലാം സ്വകാര്യവൽക്കരിക്കാൻ പോകുന്നു. ശക്‌തമായ പ്രതിരോധം ഉയർന്നുവരണം. – പിണറായി പറഞ്ഞു.
വി എസിന് പകരം വി എസ് മാത്രം
കേരളത്തിൽ സിപിഐ എമ്മിനെ കരുത്തുറ്റ ജനപിന്തുണയുള്ള പ്രസ്ഥാനമാക്കുന്നതിൽ സുപ്രധാന പങ്ക് വി എസിനുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. നിരവധി പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും വി എസിന്റേതായി പ്രത്യേകം അടയാളപ്പെടുത്താനുണ്ട്.
എതിർപ്പുകളുടെയും ഭരണകൂടമർദനങ്ങളുടെയും മുന്നിൽ പതറാതെ പ്രസ്ഥാനത്തെ നയിക്കാൻ വി എസിന് കഴിഞ്ഞു. പാർലമെന്ററി രംഗത്തും നല്ല രീതിയിൽ വി എസ് ഇടപെട്ടു. വി എസിന് പകരമായി വി എസ് മാത്രമേയുള്ളൂ. കേരളത്തിന്റെ താൽപ്പര്യങ്ങൾക്ക് എതിരാണ് സർക്കാരിന്റെ എല്ലാ നടപടിയും. അതിനെ പ്രതിരോധിക്കാൻ വി എസിന്റെ സ്‌മരണ നമുക്ക് കരുത്താകും – പിണറായി പറഞ്ഞു.










0 comments