print edition വനിതാ പ്രീമിയർ ലീഗ് ; ഗുജറാത്ത് പ്ലേ ഓഫിൽ

വഡോദര
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്സ് പ്ലേ ഓ-ഫ് എലിമിനേറ്ററിൽ കടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ നിലവിലെ ചാമ്പ്യൻമാരായ മുംബെെ ഇന്ത്യൻസിനെ 11 റണ്ണിന് തോൽപ്പിച്ചാണ് മുന്നേറ്റം. മുംബെെക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (48 പന്തിൽ 82*) പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല. സ്-കോർ: ഗുജറാത്ത് 167/4; മുംബെെ 156/7. മുംബെെക്കായി മലയാളി താരം സജന സജീവൻ 25 പന്തിൽ 26 റണ്ണെടുത്തു.
നാളെ നടക്കുന്ന അവസാന കളിയിൽ യുപി വാരിയേഴ്സിനെ തോൽപ്പിച്ചാൽ ഡൽഹി ക്യാപിറ്റൽസിന് മുംബെെയെ മറികടന്ന് പ്ലേ ഓഫിലെത്താം.








0 comments