Deshabhimani

ഇഎസ്എ വിജ്ഞാപനം

സിപിഐ എം സമര പ്രഖ്യാപന കൺവൻഷൻ 6ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2026, 12:30 AM | 1 min read

എടക്കര

ഇഎസ്എ വിജ്ഞാപനത്തിൽ മലയോര ജനതയുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം പ്രക്ഷോഭം സംഘടിപ്പിക്കും. നവംബർ ആറിന് എടക്കരയിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തും. പ്രക്ഷോഭത്തിന്റെ ഭാഗമായി മലയോര മേഖലയിൽ ഹർത്താലും സംഘടിപ്പിക്കും. ജില്ലയിൽ 11 വില്ലേജുകളാണ് ഏഴാം കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടത്. ആശങ്കയിലാണ് മലയോര മേഖലയിലെ ജനങ്ങൾ. യുഡിഎഫ് സർക്കാരിന്റെ അനാസ്ഥ മുതലെടുത്ത് കേന്ദ്രം ജനദ്രോഹ നടപടികൾ അടിച്ചേൽപ്പിക്കുകയാണ്. മലയോര ജനതയെ സംരക്ഷിക്കാൻ സിപിഐ എം മലയോര സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. കുടിയിറക്കാനുള്ള നീക്കം ബഹുജനങ്ങളെ അണിനിരത്തി ചെറുക്കും. വയനാട് എംപിയും മലപ്പുറം ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും കുറ്റകരമായ അനാസ്ഥ തുടരുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രചാരണ ജാഥകളും സംഘടിപ്പിക്കും. സിപിഐ എം എടക്കര, നിലമ്പൂർ, വണ്ടൂർ ഏരിയാ കമ്മിറ്റികൾ സംയുക്ത യോഗം ചേർന്നാണ്‌ സമരപരിപാടികൾ തീരുമാനിച്ചത്‌. സമര പ്രഖ്യാപന കൺവൻഷൻ മുൻ എംപി ജോയ്സ് ജോർജ് ഉദ്ഘാടനംചെയ്യും. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവർ പങ്കെടുക്കും. നിലമ്പൂരിൽ നടന്ന സംയുക്ത ഏരിയാ കമ്മിറ്റി യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ബി മുഹമ്മദ് റസാഖ്, വി എം ഷൗക്കത്ത്, ഏരിയാ സെക്രട്ടറിമാരായ കെ മോഹനൻ, ടി രവീന്ദ്രൻ, എം ടി അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ പത്മാക്ഷൻ, പി ഷെബീർ, കെ ഭാസ്‌കരൻ, ഷീന രാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home