രണ്ടരലക്ഷം പേർക്ക് നേർച്ചസദ്യ വിളമ്പും
യൂദാശ്ലീഹായുടെ ഊട്ടുതിരുനാൾ ഇന്ന്

അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ വിശ്വാസികൾ നേർച്ചസദ്യയ്ക്കുള്ള പച്ചക്കറി ഒരുക്കുന്നു
അങ്കമാലി
യൂദാപുരം തീർഥാടനകേന്ദ്രത്തിൽ വ്യാഴാഴ്ച യൂദാശ്ലീഹായുടെ ഊട്ടുതിരുനാൾ ദിനം. രണ്ടരലക്ഷം പേർക്ക് നേർച്ചസദ്യ വിളമ്പും. ബുധൻ രാവിലെമുതൽ നേർച്ചസദ്യയുടെ ഒരുക്കങ്ങൾ തുടങ്ങി. നേർച്ചസദ്യയോടൊപ്പം പായസവും നൽകും. നേർച്ചസദ്യയുടെ ഒരുക്കങ്ങളുടെ ഉദ്ഘാടനം ബെന്നി ബെഹനാൻ എംപി നിർവഹിച്ചു.
വികാരിയും റെക്ടറുമായ സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാ. സുജിത് സ്‌റ്റാൻലി നടുവിലെവീട്ടിൽ, ഫാ. മെർട്ടൻ ഡിസിൽവ, ജനറൽ കൺവീനർ ഹെർബെർട്ട് ജെയിംസ് മേടയിൽ, ജനറൽ സെക്രട്ടറി കിഷോർ ഒ ജി ഓടത്തുംപറമ്പിൽ, കൈക്കാരൻമാരായ കിഷോർ പാപ്പാളി, വില്യം പ്ലാസിഡ്, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ടി ജെ സാബു, സെക്രട്ടറി ജോർജ് എഡിസൺ, എ ജെ സെബാസ്‌റ്റ്യൻ എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നേർച്ചസദ്യ തയ്യാറാക്കുന്നത്.
രാവിലെ 10 മുതൽ രാത്രി 10 വരെ നേർച്ചസദ്യയുണ്ടായിരിക്കും. ശനി രാവിലെ 10ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേർച്ചസദ്യ ആശീർവദിക്കും. രാവിലെ ആറുമുതൽ രാത്രി 9.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന, അത്ഭുതരൂപം എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. രാവിലെ 10 മുതൽ കുട്ടികൾക്ക് ആദ്യ ചോറൂട്ട് നടക്കും. 22 പ്ലോട്ടുകളിലായി വിപുലമായ പാർക്കിങ് ഒരുക്കിയിട്ടുണ്ട്.









0 comments