Deshabhimani

മൂവാറ്റുപുഴയിൽ പ്രതിപക്ഷ കൗൺസിലർമാർക്ക് മർദനം

എൽഡിഎഫ് പ്രതിഷേധിച്ചു

The LDF protested.

മൂവാറ്റുപുഴ നഗരസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ കൗൺസിലർമാരെ ചെയർപേഴ്‌സൺ ജോയ്സ് മേരി ആന്റണിയും 
യുഡിഎഫ് കൗൺസിലർമാരും ചേർന്ന് ആക്രമിക്കുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 02:01 AM | 1 min read

മൂവാറ്റുപുഴ


മൂവാറ്റുപുഴ നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരെ മർദിച്ചതിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. പ്രതിപക്ഷ കൗൺസിലർമാരെ അടിച്ചൊതുക്കാനുള്ള യുഡിഎഫിന്റെ ആസൂത്രണനീക്കമാണിത്. ചെയർപേഴ്സന്റെ ഓഫീസിനുമുന്നിൽ പ്രകോപനമില്ലാതെ സമരം നടത്തിയ കൗൺസിലർമാരെ പൊലീസിന്റെ സാന്നിധ്യത്തിലാണ് ആക്രമിച്ചത്.


നഗരസഭയിലെ വികസനപ്രവർത്തനത്തിനുള്ള പദ്ധതിവിഹിതം എല്ലാ വാർഡുകളിലേക്കും അനുവദിക്കാതെ ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ അനുവദിക്കുന്നത് തുടരുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയണം. യുഡിഎഫ് കൗൺസിൽ നാടിന്റെ വികസനപ്രവർത്തനത്തെ രാഷ്ട്രീയപ്രേരിതമായും പക്ഷപാതപരവുമായാണ് നടപ്പാക്കുന്നത്.


എൽഡിഎഫ് കൗൺസിലർമാരെ ചെയർപേഴ്സനും സംഘവും ചേർന്ന് മർദിച്ചതിൽ നടപടിയെടുക്കണമെന്ന് എൽഡിഎഫ് കൗൺസലർമാർ ആവശ്യപ്പെട്ടു. വ്യാഴം രാവിലെമുതൽ നഗരസഭയ്ക്കുമുന്നിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധസമരം നടത്താൻ തീരുമാനിച്ചു. വാർഡുകളിൽനിന്നുള്ള എൽഡിഎഫ് പ്രവർത്തകരും സമരത്തിൽ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home