Deshabhimani

ജീവനക്കാരും സമീപവാസികളും ദുരിതത്തിൽ

പാൻട്രി കാറുകളിലെ 
മാലിന്യം ട്രാക്കിലേക്ക്‌

അമൃത്‌സർ സൂപ്പർഫാസ്‌റ്റിൽ
നിന്ന് ട്രാക്കിലേക്ക്‌ തള്ളിയ മാലിന്യം

അമൃത്‌സർ സൂപ്പർഫാസ്‌റ്റിൽ
നിന്ന് ട്രാക്കിലേക്ക്‌ തള്ളിയ മാലിന്യം

വെബ് ഡെസ്ക്

Published on Oct 29, 2026, 02:39 AM | 1 min read

ആലപ്പുഴ

ദീർഘദൂര ട്രെയിനുകളുടെ പാൻട്രി കാറുകളിൽനിന്ന് ട്രാക്കിലേക്ക്‌ മാലിന്യംതള്ളുന്നത്‌ പതിവായതോടെ റെയിൽവേ ജീവനക്കാരും സമീപവാസികളും ദുരിതത്തിൽ. പലയിടങ്ങളിലും റെയിൽപ്പാത മാലിന്യക്കൂമ്പാരമായി മാറി. കഴിഞ്ഞദിവസം ആലപ്പുഴ വഴി പോയ അമൃത്‌സർ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസിലെ മാലിന്യവും റെയിൽപാതയിൽ തള്ളി. ഭക്ഷണാവശിഷ്‌ടങ്ങളും പാചകമാലിന്യങ്ങളും ട്രാക്കിൽ തള്ളുന്നതോടെ ഇവിടങ്ങളിൽ ദുർഗന്ധം വമിക്കുകയാണ്‌. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവുനായകളുടെ ശല്യവും രൂക്ഷമാണെന്ന്‌ നാട്ടുകർ പറയുന്നു. പാൻട്രി വേസ്‌റ്റുകൾ ശേഖരിച്ച്‌ സംസ്‌കരണത്തിന്‌ നിശ്ചയിച്ച സ്‌റ്റേഷനുകളിൽ നൽകണമെന്നാണ്‌ റെയിൽവേ നിയമം. പ്രധാന സ്‌റ്റേഷനുകളിൽ മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനും സംവിധാനങ്ങളുമുണ്ട്. എന്നാൽ തീരദേശപാതയിലൂടെ കടന്നുപോകുന്ന ദീർഘദൂര ട്രെയിനുകൾ മാലിന്യം ട്രാക്കിലേക്ക്‌ തള്ളുന്നത്‌ പതിവാണ്‌. മഴക്കാലത്ത്‌ മാലിന്യം ചീഞ്ഞഴുകുന്നത്‌ ദുരിതം രൂക്ഷമാക്കുന്നു. തീരദേശപാതയിലെ തിരക്കേറിയ റെയിൽവേ സ്‌റ്റേഷനുകൾക്ക് സമീപവും ജനവാസകേന്ദ്രങ്ങളോട് ചേർന്നുള്ള ഭാഗങ്ങളിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്‌. ട്രെയിൻ കടന്നുപോകുമ്പോൾ പാൻട്രി കാറുകളിൽനിന്ന് മാലിന്യം വലിച്ചെറിയുകയാണെന്ന്‌ നാട്ടുകാർ പറയുന്നു. മാലിന്യം വലിച്ചെറിയുന്ന ട്രെയിനുകളെയും ജീവനക്കാരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പാൻട്രി കാറുകളിൽനിന്നുള്ള മാലിന്യസംസ്‌കരണ സംവിധാനം കർശനമായി നിരീക്ഷിക്കണമെന്നും നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നു. റെയിൽവേ പാത ശുചിയായി സൂക്ഷിക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന്‌ പ്രദേശവാസികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home