ശിവരാമൻ ചെറിയനാട് സ്‌മാരക അവാർഡ് ജിൻഷ ഗംഗയ്‌ക്ക് സമ്മാനിച്ചു

ശിവരാമൻ ചെറിയനാട് സ്മാരക പുരസ്കാരം ജിൻഷ ഗംഗയ്--ക്ക് മുൻ എംപി സി എസ് സുജാത സമ്മാനിക്കുന്നു
മാവേലിക്കര
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ്‌പ്രസിഡന്റുമായിരുന്ന ശിവരാമന്‍ ചെറിയനാടിന്റെ പേരിലുള്ള പുരസ്‌കാരം സാഹിത്യകാരി ജിൻഷ ഗംഗയ്‌ക്ക് സമ്മാനിച്ചു. മാവേലിക്കര ബ്രാഹ്മണ സമൂഹമഠം ഹാളിൽ നടന്ന ചടങ്ങിൽ മുൻ ലോക്‌സഭാംഗം സി എസ് സുജാത പുരസ്‌കാരം കൈമാറി. ഇലിപ്പക്കുളം രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അനുസ്‌മരണ പ്രഭാഷണം നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ പ്രശസ്‌തിപത്രം സമർപ്പിച്ചു. എ ആർ രാജരാജവർമ സ്‌മാരക സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൺ അവാർഡ് കൃതി പരിചയപ്പെടുത്തി. പി വിജയകുമാരി, ജി സോമശർമ എന്നിവർ ആദരവ് ഏറ്റുവാങ്ങി. മാവേലിക്കര നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, ജി അജയകുമാർ, ഗീതാലക്ഷ്‌മി, ഡോ. കെ സി പ്രകാശ്, വിശ്വൻ പടനിലം, കെ രഘുപ്രസാദ്, പ്രൊഫ. ടി എം സുകുമാര ബാബു, എം ജോഷ്വ, എം വി രാമചന്ദ്രൻനായർ, ജയദേവ് പാറയ്‌ക്കാട്ട്, ഡോ. പ്രദീപ് ഇറവങ്കര, ജോർജ് തഴക്കര, എസ് അഖിലേഷ്, ഡോ. ആർ ശിവദാസൻപിള്ള, എസ് സീമ, ആർ അനന്തൻ തുടങ്ങിയവർ സംസാരിച്ചു. എസ് അമൃതകുമാർ സ്വാഗതവും ഗോപകുമാർ വാത്തികുളം നന്ദിയും പറഞ്ഞു. ജിൻഷയുടെ ‘ഒട’ എന്ന ചെറുകഥാ സമാഹാരത്തിനാണ് 20,001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ലഭിച്ചത്. കണ്ണൂർ, തളിപ്പറമ്പ് മഴൂർ സ്വദേശിയായ ജിൻഷ അധ്യാപികയാണ്. ആദ്യ കഥാസമാഹരമാണ് ‘ഒട’.








0 comments