Deshabhimani

ഒന്നിച്ച്‌ നേടിയ ഇരട്ടി മധുരം

a

അസ്ഹ ഷാനും അക്‌സ മാത്യുവും

വെബ് ഡെസ്ക്

Published on Oct 29, 2026, 01:52 AM | 1 min read

കോഴിക്കോട്‌

കളിക്കത്തിൽ ഒരുമിച്ച്‌ ചുവട്‌ വച്ചവർ ഒടുവിൽ ഒന്നിച്ച്‌ വിജയം തൊട്ടു. മെഡലുകളിൽ വ്യത്യാസമുണ്ടെങ്കിലും കൂട്ടുകാരികൾക്ക് ഇത് ഇരട്ടി മധുരത്തിന്റെ നിമിഷം. സബ്ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണവും വെള്ളിയും സ്വന്തമാക്കിയാണ്‌ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ അസ്ഹ ഷാനും അക്‌സ മാത്യുവും മടങ്ങുന്നത്‌.

കാസർകോട് എടനീർ സ്വദേശിയായ അസ്ഹ 1.40 മീറ്റർ ഉയരം മറികടന്ന്‌ ഒന്നാമതെത്തിയപ്പോൾ 1.36 മീറ്റർ ചാടിയ അക്‌സ വെള്ളി സ്വന്തമാക്കി. കാസർകോട്‌ എടന്നീർ സ്വദേശി അൻവർ-– സീനത്ത് ദമ്പതികളുടെ മകളാണ് അസ്ഹ. അസ്റഫും അസ്‌കിയയുമാണ്‌ സഹോദരങ്ങൾ.

കന്നിയങ്കത്തിൽ തന്നെ വെള്ളി സ്വന്തമാക്കാനായത് പത്തനംതിട്ടക്കാരി അക്‌സ മാത്യുവിന്‌ ഇരട്ടി സന്തോഷമായി. കോഴഞ്ചേരി കളിക്കൽ മാത്യു-– ബിന്ദു ദമ്പതികളുടെ മകളാണ്‌. കോഴിക്കോട്‌ അത്തോളി ജിവിഎച്ച്‌എസ്‌എസിലെ എസ്‌ അനൈഘ രേവതിക്കാണ്‌ വെങ്കലം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home