കുസാറ്റിലെ അനിശ്ചിതകാലസമരം 21–-ാം ദിവസം പിന്നിട്ടു

നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റിൽ നടക്കുന്ന 21–-ാം ദിവസത്തെ സമരം യൂണിവേഴ്സിറ്റി ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ പ്രസിഡന്റ് ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
സംഘടനാനേതാക്കളുടെ സസ്പെൻഷൻ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാണ് സർവകലാശാല അധികൃതരുടെ നീക്കമെങ്കിൽ സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളും കുസാറ്റിൽ കേന്ദ്രീകരിച്ച് സമരം ഏറ്റെടുക്കുമെന്ന് യൂണിവേഴ്സിറ്റി ജീവനക്കാരുടെ സംസ്ഥാന കോൺഫെഡറേഷൻ പ്രസിഡന്റ് ഡോ. പി കെ ബിജു പറഞ്ഞു.
കുസാറ്റിൽ നടക്കുന്ന 21–-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിലെ അക്കാദമികസമിതികൾപോലും സംഘപരിവാറിന് നൽകി കാവിവൽക്കരണം ത്വരിതപ്പെടുത്തുകയാണ് യുഡിഎഫ് സർക്കാർ. ഇതിനെ ചെറുക്കുന്നതിനാലാണ് അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും ഇവർ ലക്ഷ്യംവയ്‌ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് എ ജെ മെറിമോൾ അധ്യക്ഷയായി. സർവകലാശാലാ പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് പ്രൊഫ. എ ആർ രാജൻ, ജനറൽ സെക്രട്ടറി അഡ്വ. കെ മോഹനചന്ദ്രൻ, എസ് മോഹനദാസ്, ടി പി ജിതിൻ, സി രജിത തുടങ്ങിയവർ സംസാരിച്ചു.









0 comments