Deshabhimani

print edition ആസൂത്രണ ബോർഡ് നിയമനം; വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണം: കെജിഒഎ

state planning board

ആസൂത്രണ ബോർഡ്

വെബ് ഡെസ്ക്

Published on Oct 29, 2026, 01:50 AM | 1 min read

തിരുവനന്തപുരം : ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളലെ നിയമനവുമായി ബന്ധപ്പെട്ട് പിഎസ്‍സിക്കും മുൻ എൽഡിഎഫ് സർക്കാരിനും കെജിഒഎയ്ക്കുമെതിരെ വലതുപക്ഷമാധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾ പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) സംസ്ഥാന സെക്രട്ടറിയറ്റ്.


ഡിജിറ്റൽ മൂല്യനിർണയത്തിനിടെ ഉത്തരങ്ങളുടെ ഒരു ഭാഗം ഉൾപ്പെടാതെ പോയതാണ് റാങ്ക് പട്ടികയിൽ പിഴവുണ്ടാകാൻ കാരണം. പിഴവ് തിരുത്തി പിഎസ്‍സി പുനർമൂല്യനിർണയം നടത്തി. ഉത്തരവാദിയായ അഡീഷണൽ സെക്രട്ടറിയെ സസ്‌പെൻഡും ചെയ്തു.


ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ചീഫ് തസ്തികയിലേക്കുള്ള ആദ്യ റാങ്ക് ലിസ്റ്റിൽ ഒന്നാമതുണ്ടായിരുന്ന അരുൺ ജെ പ്രതാപ് കെജിഒഎയുടെ പ്രാഥമികാംഗംപോലുമല്ല.


എന്നാൽ, അദ്ദേഹത്തിന്റെ നിയമനം രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്നായിരുന്നു പ്രചാരണം. പുനർമൂല്യനിർണയത്തിനുശേഷം കെജിഒഎ ഭാരവാഹിയായിരുന്ന ശ്യാം കൃഷ്ണനാണ് ഒന്നാംറാങ്കിലെത്തിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവസാനിപ്പിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എം എൻ ശരത്ചന്ദ്രലാലും ജനറൽ സെക്രട്ടറി എം ഷാജഹാനും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home