ദേശാഭിമാനി വരിക്കാരായി

ഹെഡ്-ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ വൈറ്റില ബ്രാഞ്ചിലെ തൊഴിലാളികളുടെ ദേശാഭിമാനി വരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ ഏറ്റുവാങ്ങുന്നു
കൊച്ചി
ഹെഡ്-ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വൈറ്റില ബ്രാഞ്ചിലെ മുഴുവൻ തൊഴിലാളികളും ദേശാഭിമാനി വരിക്കാരായി. 129 പേരുടെ വാർഷികവരിസംഖ്യ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ മണിശങ്കർ ഏറ്റുവാങ്ങി. ബ്രാഞ്ച് പ്രസിഡന്റ് എ എസ് ജബ്ബാർ അധ്യക്ഷനായി. സെക്രട്ടറി കെ വി റാഫി, സിപിഐ എം വൈറ്റില ലോക്കൽ സെക്രട്ടറി പി ബി സുധീർ, കെ എൻ ദാസൻ, കെ പി ബിനു, ആർ രാജീവ് എന്നിവർ സംസാരിച്ചു.
ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ കാക്കനാട് പാട്ടുപുര യൂണിറ്റിലെ തൊഴിലാളികളുടെ ദേശാഭിമാനി വരിസംഖ്യ സിപിഐ എം ലോക്കൽ സെക്രട്ടറി ടി എ സുഗതൻ ഏറ്റുവാങ്ങുന്നു
തൃക്കാക്കര
ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കാക്കനാട് പാട്ടുപുര ബ്രാഞ്ചിലെ മുഴുവൻ തൊഴിലാളികളും ദേശാഭിമാനി വരിക്കാരായി. 21 പേരുടെ വാർഷിക വരിസംഖ്യ സിപിഐ എം ലോക്കൽ സെക്രട്ടറി ടി എ സുഗതൻ ഏറ്റുവാങ്ങി. സിഐടിയു ചുമട് തൃക്കാക്കര മേഖലാ പ്രസിഡന്റ് കെ വി അഷറഫ് അധ്യക്ഷനായി. മേഖലാ ട്രഷറർ കെ എൽ നിയാസ് സംസാരിച്ചു.









0 comments