Deshabhimani

അങ്കമാലി മാരത്തൺ

ഏർലിബേർഡ് 
രജിസ്ട്രഷൻ തുടങ്ങി

Angamaly Marathon

അങ്കമാലി മാരത്തൺ മൂന്നാം എഡിഷന്റെ ഏർലിബേർഡ് രജിസ്ട്രേഷൻ പി ജെ ജോയി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 01:11 AM | 1 min read

അങ്കമാലി


അങ്കമാലി സ്പോർട്സ് അസോസിയേഷനും ജീവധാര ഫൗണ്ടേഷനും ചേർന്ന്‌ ജനുവരി 17-ന്‌ സംഘടിപ്പിക്കുന്ന അങ്കമാലി മാരത്തൺ മൂന്നാംപതിപ്പിന്റെ ഏർലി ബേർഡ് രജിസ്ട്രേഷൻ ഉദ്ഘാടനം അസോസിയേഷൻ ചെയർമാൻ പി ജെ ജോയി നിർവഹിച്ചു.


റോജി ദേവസി, സ്റ്റീഫൻ കോട്ടയ്ക്കൽ, സാജു ചാക്കോ, ഡേവിസ് പാത്താടൻ, റിജു പാപ്പച്ചൻ, കെ പി ജോഷി എന്നിവർ സംസാരിച്ചു. മാരത്തണിൽ 5000 പേരെ പങ്കെടുപ്പിക്കും. ലഹരിവിരുദ്ധബോധവൽക്കരണം, വ്യായാമത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കുക എന്നതാണ്‌ മാരത്തണിന്റെ ലക്ഷ്യം.


ഫ്ലാഗ് ഓഫ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി റോജി എം ജോൺ, ബെന്നി ബെഹനാൻ എംപി എന്നിവർചേർന്ന് നിർവഹിക്കും. സമാപനസമ്മേളനം മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യും.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home