print edition സ്കൂൾ ഒളിമ്പിക്‌സ് വീഴ്ചകളിൽ അന്വേഷണം വേണം: വി ശിവൻകുട്ടി

വി ശിവൻകുട്ടി
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് നടത്തിപ്പിലെ ഗുരുതര വീഴ്ചയിൽ സമഗ്ര അന്വേഷണം വേണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സംഘാടകർക്കായില്ല. ഭിന്നശേഷി കുട്ടികൾക്കടക്കം ഭക്ഷണവും കുടിവെള്ളവും മുടങ്ങി. മത്സരാർഥികൾക്ക് വൃത്തിഹീന ഭക്ഷണം വിതരണം ചെയ്‌തു.
ദീപശിഖ തെളിയിക്കാനെന്ന പേരിൽ പി ടി ഉഷയെ വിളിച്ചുവരുത്തി അപമാനിച്ചു. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം വേണം. കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന ഇൻക്ലൂസീവ് സ്പോർട്സ് ചരിത്രത്തിലാദ്യമായി ഈ വർഷം നടത്തിയതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അബദ്ധ പ്രസ്താവന പിൻവലിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.









0 comments