Deshabhimani

വയലാറിനെ അനുസ്മരിച്ചു

Remembered Vayalar

കോതമംഗലത്ത് നടന്ന വയലാർ അനുസ്മരണ സാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 29, 2026, 01:50 AM | 2 min read

കോതമംഗലം


പുരോഗമന കലാസാഹിത്യസംഘം കോതമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ, എഫ്എസ്ഇടിഒ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വയലാർ അനുസ്മരണം നടത്തി. സാംസ്കാരികസമ്മേളനം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. വയലാർ കവിതകളുടെ ആലാപനമത്സരം വയലാർക്കവിത ചൊല്ലി എഫ്ഐടി മുൻ ചെയർമാൻ ആർ അനിൽകുമാറും വയലാർ വരകളിലൂടെ എന്ന ചിത്രരചന വയലാറിന്റെ ചിത്രം വരച്ച് സംഘാടകസമിതി ചെയർമാൻ കെ എ ജോയിയും ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം രാജമ്മ രഘു അധ്യക്ഷയായി. മുൻ എംഎൽഎ ആന്റണി ജോൺ, സിപിഎസ് ബാലൻ, എൻ ആർ രാജേഷ്, ജേക്കബ് ഇട്ടൂപ്പ്, സി പി മുഹമ്മദ്, മനോജ് നാരായണൻ, കെ കെ സുകു എന്നിവർ പങ്കെടുത്തു. തുടർന്ന് "മിസ' നാടകം അവതരിപ്പിച്ചു.


പിറവം


പാമ്പാക്കുട പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വയലാർ അനുസ്‌മരണം പഞ്ചായത്ത് അംഗം ആതിര എം അജിത്ത് ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ് സി ടി ഉലഹന്നാൻ അധ്യക്ഷനായി. സാംസ്കാരിക പ്രവർത്തകൻ ടി എസ് സോമൻ അനുസ്മരണപ്രഭാഷണം നടത്തി. എ ടി സുധാകരൻ, റോക്കി വർഗീസ്, സതീഷ് ചന്ദ്രൻ, പ്രമീള ജി നായർ, കെ കെ വാസു എന്നിവർ സംസാരിച്ചു. വയലാറിന്റെ കവിതകളും ഗാനങ്ങളും ആലപിച്ചു.


മൂവാറ്റുപുഴ


തൃക്കളത്തൂർ പ്രാവ്ദ പബ്ലിക് ലൈബ്രറിയിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം സിന്ധു ഉല്ലാസ് അനുസ്മരണപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ അംഗം പി അർജുനൻ അധ്യക്ഷനായി. പായിപ്ര പഞ്ചായത്ത് അംഗം അഖില സാബു, അജിൻ അശോക്, കെ എം രാജു എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ വയലാർ ഗാനങ്ങൾ ആലപിച്ചു.


പെരുമ്പാവൂർ


തെക്കേ വാഴക്കുളം വന്ദേമാതരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. വായനശാല വൈസ്‌ പ്രസിഡന്റ് സ്മിത ഗോപിനാഥ് വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് ജി എൻ മോഹനൻ അധ്യക്ഷനായി. കെ കെ മനോജ്, എം കെ മനേഷ്, കെ ഡി രമ, ഷീന സാബു, കെ ജി ഗീത തുടങ്ങിയവർ സംസാരിച്ചു. വായനശാലയുടെ ഗാനമേള ട്രൂപ്പായ ബീറ്റ്‌സ് ഓഫ് വന്ദേമാതരം വയലാർ ഗാനങ്ങൾ അവതരിപ്പിച്ചു.


ഫാസ് സംഘടിപ്പിച്ച വയലാർ അനുസ്മരണം ശ്രീമൂലനഗരം മോഹൻ ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡന്റ്‌ ഷാജി സരിഗ അധ്യക്ഷനായി. ബാബു കാഞ്ഞിരക്കോട്ടിൽ, എസ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. വയലാർ ഗാനാലാപനവും തൃശൂർ ഡ്രീം കേരളയുടെ ഊരുവലം നാടകവും അരങ്ങേറി.


കോലഞ്ചേരി


അമ്പലമേട് ഇ എം എസ് സ്‌മാരക വായനശാലയും പുരോഗന കലാസാഹിത്യസംഘം യൂണിറ്റും ചേർന്ന് വയലാർ അനുസ്മരണം സംഘടിപ്പിച്ചു. കൈരളി ടിവി പട്ടുറുമാൽ ഗായിക ദേവിക സുനേഷ് ഉദ്ഘാടനം ചെയ്തു. പി കെ ആനന്ദകുമാർ അധ്യക്ഷനായി. കവി വി ജി സനിമോൻ അനുസ്മരണപ്രഭാഷണം നടത്തി. എം വൈ കുര്യാച്ചൻ, എം പി ഏലിയാസ്, കെ എ സാജൻ, എൻ ജി സുജിത്, അനീഷ് ഗോപി, ഷിജു പൗലോസ് എന്നിവർ സംസാരിച്ചു. വയലാർ ഗാനസന്ധ്യയും നടന്നു.


ഉദയംപേരൂർ


പുരോഗമന കലാസാഹിത്യസംഘം ഉദയംപേരൂർ നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ വയലാർ രാമവർമ അനുസ്മരണവും വയലാർ ഗാനസന്ധ്യയും നടത്തി. സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണൻ പട്ടമന അധ്യക്ഷനായി. കെ എസ് ദേവരാജൻ, ടി വി സനൽകുമാർ, കെ എസ് ലിജു, പി ജി രാജൻ, സജിനി പനയ്ക്കൽ എന്നിവർ സംസാരിച്ചു. അമൃതവർഷിണി മ്യൂസിക് ക്ലബ് വയലാർ ഗാനസന്ധ്യയും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home