ബസുടമകൾ പ്രകടനം നടത്തി

വൈറ്റില മൊബിലിറ്റി ഹബ്ബിലെ കെഎസ്ആർടിസി ഓഫീസിലേക്ക് ബസുടമകൾ നടത്തിയ പന്തംകൊളുത്തി പ്രകടനവും ധർണയും കെബിടിഎ സംസ്ഥാന പ്രസിഡന്റ് കെ എ നജീബ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
നവബർ മൂന്നുമുതലുള്ള അനശ്ചിതകാല സ‍്വകാര്യബസ് പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് ജില്ലയിലെ ബസുടമകൾ വൈറ്റില മൊബിലിറ്റി ഹബ്ബിലെ കെഎസ്ആർടിസി ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനവും ധർണയും സംഘടിപ്പിച്ചു.
കെബിടിഎ സംസ്ഥാന പ്രസിഡന്റ് കെ എ നജീബ് ഉദ്ഘാടനം ചെയ്തു. കെബിടിഎ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ കുറുവത്ത് അധ്യക്ഷനായി. കെ എ പ്രഭാകരൻ, ജോർജ് ജോസഫ്, അയൂബ് പറവൂർ, ലത്തീഫ് പെരുമ്പാവൂർ, ഗഫൂർ ബക്കർ എന്നിവർ സംസാരിച്ചു.
ബസ് വ്യവസായം സംരക്ഷിക്കുക, ഡീസൽ സബ്സിഡി അനുവദിക്കുക, പ്രിയദർശിനി സ്‌ത്രീസൗജന്യയാത്രമൂലം കലക്‌ഷൻ കുറവുകൊണ്ട് സർവീസ് നിർത്തിയ ബസുകൾക്ക് സർക്കാർ സാമ്പത്തികസഹായം നൽകി സർവീസ് പുനഃസ്ഥാപിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യബസുകൾ പണിമുടക്കുന്നത്.








0 comments