Deshabhimani

print edition കുതിക്കും ചെങ്കരുത്തോടെ

Vipuleekritha

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലേക്ക് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ എത്തുന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയി എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Oct 29, 2026, 01:07 AM | 1 min read

തിരുവനന്തപുരം : സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ പൊതുസമ്മേളനത്തിനായി ജനസഞ്ചയം അലയടിച്ചെത്തിയതോടെ ചെങ്കടലായി പുത്തരിക്കണ്ടം മൈതാനി. പ്രായഭേദമന്യേ രക്തപതാകയുമേന്തി ആയിരങ്ങൾ സമ്മേളനനഗരിയിലെത്തി. സ്‌ത്രീകളും കുട്ടികളും യുവാക്കളുമെല്ലാം ചെങ്കടൽ അലകളായി.


പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയനൊപ്പം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടിയും ജില്ലാ സെക്രട്ടറി വി ജോയിയും തുറന്ന ജീപ്പിലാണ്‌ റാലിക്കൊപ്പം മൈതാനിയിലേക്ക്‌ പ്രവേശിച്ചത്‌. തെരഞ്ഞെടുപ്പിലെ താൽക്കാലിക പരാജയം ഇടതുപക്ഷത്തിന്‌ ഒരു പോറലുമേൽപ്പിച്ചിട്ടില്ലെന്ന പ്രഖ്യാപനമായി പൊതുസമ്മേളനം.


രാജ്യത്തെ വർത്തമാനകാല വെല്ലുവിളികൾ നേരിടാനും പാർടിയുടെ ബഹുജനസ്വാധീനം കൂടുതൽ ശക്തിപ്പെടുത്താനുമുള്ള ഭാവിപരിപാടികൾക്ക്‌ വിപുലീകൃത ജില്ലാ കമ്മിറ്റി രൂപം നൽകിയിരുന്നു. പോരാട്ടവഴികളിൽ വർധിത വീര്യത്തോടെ മുന്നേറാൻ ഉ‍ൗർജം പകരുന്ന തീരുമാനങ്ങൾ നേതാക്കൾ പൊതുസമ്മേളനത്തിൽ വിശദീകരിച്ചു.


തുടർച്ചയായ എൽഡിഎഫ്‌ ഭരണത്തിലൂടെ കേരളം നേടിയെടുത്ത കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങളെ മുച്ചൂടും തകർക്കുന്ന സതീശൻ സർക്കാരിന്റെ അഞ്ചുമാസത്തെ വികലഭരണം തുറന്നുകാട്ടി.

പൊതുസമ്മേളനം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. വി ശിവൻകുട്ടി അധ്യക്ഷനായി. വി ജോയി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിച്ചു. സി അജയകുമാർ നന്ദി പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി എൻ സീമ, ഒ എസ് അംബിക, ഡി കെ മുരളി, മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home