ad
Deshabhimani

കളി തുടങ്ങും മുൻപേ ഇന്ത്യയ്ക്ക് 5 റൺസ് ബോണസ്; അഫ്ഗാൻ ക്യാപ്റ്റന്റെ അശ്രദ്ധയ്ക്ക് പെനാൽറ്റി പിഴ

india get 5 runs

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 20, 2026, 06:57 PM | 1 min read

ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും ഒരു പന്ത് പോലും നേരിടുന്നതിന് മുൻപ് തന്നെ ഇന്ത്യയുടെ സ്കോർ ബോർഡിൽ 5 റൺസ് ലഭിച്ചു.


ഒന്നാം ഇന്നിങ്സിൽ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി വരുത്തിയ പിഴവിനെ തുടർന്ന് ഇന്ത്യയ്ക്ക് അഞ്ച് പെനാൽറ്റി റൺസ് ബോണസായി അനുവദിക്കുകയായിരുന്നു.


അഫ്ഗാൻ ഇന്നിങ്സിലെ 40-ാം ഓവറിലെ അവസാന പന്തിൽ ഷാഹിദി പിച്ചിന്റെ അനുവദനീയമല്ലാത്ത മേഖലയിലൂടെ രണ്ടാമതും ഓടിയതോടെയാണ് അമ്പയർമാർ ഈ പെനാൽറ്റി വിധിച്ചത്.


എന്താണ് ക്രിക്കറ്റിലെ ഈ നിയമം? ( 41.14)


എംസിസി ക്രിക്കറ്റ് നിയമങ്ങളിലെ 'ലോ 41.14' പ്രകാരം പിച്ചിന്റെ മധ്യഭാഗത്തുള്ള സുരക്ഷിത മേഖലയിലൂടെ ബാറ്റർമാർ ഓടാൻ പാടുള്ളതല്ല. ആദ്യ തവണ ഈ മേഖലയിലൂടെ ഓടിയാൽ ബാറ്റിംഗ് ടീമിന് അമ്പയർമാർ ഔദ്യോഗിക മുന്നറിയിപ്പ് നൽകും.


എന്നാൽ മുന്നറിയിപ്പ് ലഭിച്ച ശേഷവും ഇത് ആവർത്തിച്ചാൽ എതിർ ടീമിന് 5 പെനാൽറ്റി റൺസ് അനുവദിക്കുകയും ആ പന്തിൽ അടിച്ച റണ്ണുകൾ റദ്ദാക്കുകയും ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home