കൂറ്റനടി, സിക്സറുകളുടെ മാലപ്പടക്കം; റൺമല കെട്ടി വിൻഡീസ്

ഷിംറോൺ ഹെറ്റ്മയർ | Photo: AFP
മുംബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകകപ്പിന്റെ സൂപ്പർ എട്ട് പോരിൽ സിംബാബ്‍വേയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന് കൂറ്റൻ സ്കോർ. ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് വിൻഡീസ് കെട്ടിപ്പൊക്കിയത്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണിത്.
34 പന്തിൽനിന്ന് 85 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയറിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു കരുത്ത്. 35 പന്തിൽനിന്ന് 59 റൺസടിച്ച് റോവ്മാൻ പവലും 13 പന്തിൽ 31 റൺസ് നേടിയ ഷെർഫേൻ റുതർഫോർഡും തിളങ്ങി.
ഏഴ് സിക്സറുകളും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹെറ്റ്മയറിന്റെ ഇന്നിങ്സ്. 19 പന്തിൽ നിന്നാണ് അർധസെഞ്ചുറി നേടിയത്. 250 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
ഇന്ത്യയ്ക്കും ഈ മത്സരം നിർണായകമാണ്. സെമിഫൈനൽ സാധ്യതകൾ ഉറപ്പിക്കണമെങ്കിൽ ഈ മത്സരത്തിലെ വിജയികളെ ഇന്ത്യ തോൽപ്പിക്കേണ്ടതുണ്ട്.










0 comments