ഐപിഎൽ 2026
വിരാട് കോഹ്‌ലിയും ശുഭ്മാൻ ഗില്ലും തമ്മിൽ ‘തമാശപ്പോര്’; വീഡിയോ

വിരാട് കോഹ്‌ലി (ഇടത്) ശുഭ്മാൻ ഗിൽ (വലത്) (Photo Credit-AurelionCricket X Post)
മുംബൈ : അഹമ്മദാബാദിൽ വ്യാഴാഴ്ച നടന്ന ഗുജറാത്ത് ടൈറ്റൻസ്-റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പോരാട്ടത്തിനിടെ വിരാട് കോലിയും ശുഭ്മാൻ ഗില്ലും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. എക്സ്ട്രാ കവറിൽ ഗില്ലിന്റെ ക്യാച്ച് എടുത്തതിന് പിന്നാലെ കോലി നടത്തിയ ഒരു ആംഗ്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഗിൽ പുറത്തായി ഡഗൗട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കോലി അദ്ദേഹത്തെ നോക്കി പാമ്പിനെപ്പോലെ (Snake gesture) ആംഗ്യം കാണിക്കുന്ന വീഡിയോ വൈറലായി. ഇതിന് മറുപടിയായി ഗിൽ സ്കോർബോർഡിലേക്ക് വിരൽ ചൂണ്ടുന്നതും വീഡിയോയിൽ കാണാം. ഗുജറാത്ത് ടൈറ്റൻസ് മികച്ച നിലയിലാണെന്നും തന്റെ ടീമാണ് മുന്നിലെന്നുമാണ് ഗിൽ ഇതിലൂടെ ഉദ്ദേശിച്ചതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.ആർസിബി ഉയർത്തിയ 156 റൺസ് പിന്തുടർന്ന ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്.18 പന്തിൽ നിന്ന് 43 റൺസ് അടിച്ചുകൂട്ടിയ ഗിൽ പവർപ്ലേയിൽ തന്നെ ഗുജറാത്തിന് മുൻതൂക്കം നൽകി. ഇടയ്ക്ക് ആർസിബി ബൗളർമാർ തിരിച്ചടിച്ചെങ്കിലും ഗിൽ നൽകിയ തുടക്കം ഗുജറാത്തിനെ വിജയത്തിലെത്തിച്ചു.
മത്സരശേഷം തന്റെ പ്രകടനത്തെക്കുറിച്ച് ഗിൽ പ്രതികരിച്ചു. 'ബാറ്റിങിൽ ഞാൻ നല്ല ഫോമിലായിരുന്നു. എന്റേതായ ദിവസമാണെന്ന് തോന്നിയപ്പോൾ ബൗളർമാരെ കടന്നാക്രമിക്കാൻ തീരുമാനിച്ചു. 160ൽ താഴെ റൺസിൽ ആർസിബിയെ നിയന്ത്രിക്കാനായത് ബൗളർമാരുടെ മികച്ച പ്രകടനമാണ്. രാഹുൽ തെവാത്തിയ മത്സരം ഫിനിഷ് ചെയ്തതിൽ സന്തോഷമുണ്ട്'-ഗിൽ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിൽ കോഹ് ലിയുടെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന 25കാരനായ ഗിൽ നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനാണ്.










0 comments